ആദിവാസി, കർഷക ആവശ്യങ്ങൾ ഉന്നയിച്ച് പാൽഘറിൽ സിപിഎമ്മിൻ്റെ ലോംഗ് മാർച്ച്

മുംബൈ: വനാവകാശ നിയമം പൂർണ്ണമായി നടപ്പിലാക്കുക, പട്ടികപ്രകാരമുള്ള പഞ്ചായത്ത് പ്രദേശങ്ങളിലുള്ള വിപുലീകരണ നിയമം PESA ( Provisions of the Panchayats (Extension to the Scheduled Areas) Act, 1996)എന്നിവയുൾപ്പെടെയുള്ള ഗൗരവവും ദീർഘകാലമായി നിലനിൽക്കുന്നതുമായ നിരവധി ആവശ്യങ്ങൾ ഉന്നയിച്ച് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാർക്സിസ്റ്റ് പാൽഘർ ജില്ലയിലെ എല്ലാ താലൂക്കുകളിൽ നിന്നുമുള്ള ആയിരക്കണക്കിന് ഗോത്രവർഗക്കാരെയും കർഷകരെയും ഉൾപ്പെടുത്തി കലക്ട്രേറ്റിലേക്ക് ലോംഗ് മാർച്ച് ആരംഭിച്ചു .ദഹാനുവിലെ ചരോതി ഗ്രാമത്തിൽനിന്നും ഇന്നലെ ആരംഭിച്ച മാർച്ച് ദഹാനുവിലെ ചരോതി ഗ്രാമത്തിൽനിന്നും ഇന്നലെയാണ് ആരംഭിച്ചത്.
“ഞങ്ങളുടെ ദീർഘകാലമായിഉന്നയിക്കുന്ന ആവശ്യങ്ങൾ സർക്കാർ രേഖാമൂലം അംഗീകരിക്കുകയും അവ നടപ്പിലാക്കുന്നതിനുള്ള കൃത്യമായ സമയബന്ധിത ഉറപ്പ് നൽകുകയും ചെയ്യുന്നതുവരെ പാൽഘർ കളക്ടറേറ്റിൽ അനിശ്ചിതകാല ധർണ നടത്തുമെന്ന് അഖിലേന്ത്യാ കിസാൻ സഭയുടെ ദേശീയ പ്രസിഡന്റ് കൂടിയായ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാർക്സിസ്റ്റ് നേതാവ് അശോക് ധവാലെ പറഞ്ഞു.എല്ലാ ക്ഷേത്രങ്ങൾക്കായി സൗജന്യമായി അനുവദിച്ചതും ,സർക്കാർ ഭൂമിയും യഥാർത്ഥ കൃഷിക്കാർക്ക് പുനഃസ്ഥാപിക്കുന്നതിനും എംജിഎൻആർഇജിഎ (MAHATMA GANDHI NATIONAL RURAL EMPLOYMENT GUARANTEE SCHEME)ശക്തിപ്പെടുത്തുക, സ്മാർട്ട് മീറ്റർ പദ്ധതി ,നാല് ലേബർ കോഡുകൾ ,നിർദ്ദിഷ്ട വാധ്വാൻ, മുർബെ തുറമുഖ പദ്ധതികൾ എന്നിവ റദ്ദാക്കുക എന്നിവയാണ് സമരക്കാരുടെ പ്രധാന ആവശ്യങ്ങൾ.പാൽഘർ ജില്ലയിലെമ്പാടുമുള്ള കർഷകർ, കർഷകത്തൊഴിലാളികൾ, ആദിവാസികൾ, സ്ത്രീകൾ, വിദ്യാർത്ഥികൾ എന്നിവർ മാർച്ചിൽ പങ്കെടുക്കുന്നുണ്ടെന്ന് പാർട്ടിവൃത്തങ്ങൾ അറിയിച്ചു.ഓൾ ഇന്ത്യ കിസാൻ സഭ സെന്റർ ഓഫ് ഇന്ത്യൻ ട്രേഡ് യൂണിയൻസ്, ഓൾ ഇന്ത്യ ഡെമോക്രാറ്റിക് വിമൻസ് അസോസിയേഷൻ, ഡെമോക്രാറ്റിക് യൂത്ത് ഫെഡറേഷൻ ഓഫ് ഇന്ത്യ, സ്റ്റുഡന്റ്‌സ് ഫെഡറേഷൻ ഓഫ് ഇന്ത്യ, ആദിവാസി അധികാര് രാഷ്ട്രീയ മഞ്ച് തുടങ്ങിയ സംഘടനകളാണ് മാർച്ചിൽ പങ്കെടുക്കുന്നത്.ജില്ലയിലെ ഭൂാവകാശ തൊഴിലവസരങ്ങളിലും വലിയ അടിസ്ഥാന സൗകര്യ പദ്ധതികളിലും ആദിവാസി, ഗ്രാമീണ സമൂഹങ്ങൾക്കിടയിൽ വളർന്നുവരുന്ന അതൃപ്തിയെയാണ് ഈ പ്രക്ഷോഭം പ്രതിഫലിപ്പിക്കുന്നതെന്ന് സിപിഎം പറഞ്ഞു.