"സി.പി.എം- ബി.ജെ.പി രഹസ്യ ഡീൽ -ആരോപണം കോണ്‍ഗ്രസിന്‍റെ രാഷ്ട്രീയ പാപ്പരത്തം" : പിണറായി വിജയൻ

തിരുവനന്തപുരം : കേരളത്തിലെ തിരുവനന്തപുരം : കേരളത്തിലെ സി.പി.എം നേതൃത്വവും ബി.ജെ.പി കേന്ദ്ര നേതൃത്വവുമായി രഹസ്യ ഡീലുണ്ടെന്നും അതിന്‍റെ ഭാഗമായാണ് പി.എം ശ്രീ പദ്ധതിയിൽ ഒപ്പിട്ടതെന്നുമുള്ള പ്രതിപക്ഷ ആരോപണം പൂർണമായി തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ.കേന്ദ്ര ധനകാര്യമന്ത്രി നിർമ്മല സീതാരാമനുമായി ഡൽഹിയിൽ ഗവർണ്ണറുടെ സാന്നിധ്യത്തിൽ നടത്തിയ പ്രഭാത ഭക്ഷണ കൂടിക്കാഴ്ച ഒരു രഹസ്യ കൂടിക്കാഴ്ചയായിരുന്നില്ല. കേരളത്തിന്‍റെ വായ്പാ പരിധി തുടങ്ങിയ വിഷയങ്ങളിൽ കേന്ദ്രവുമായുള്ള ഭരണപരമായ ആശയവിനിമയത്തിന്‍റെ ഭാഗമായുള്ള കൂടിക്കാഴ്ചകളെ ബി.ജെ.പി-സി.പി.എം ഡീൽ എന്ന് വ്യാഖ്യാനിക്കുന്നത് കോൺഗ്രസിന്‍റെ രാഷ്ട്രീയ പാപ്പരത്തമാണെന്ന് പിണറായി വിജയൻ പറഞ്ഞു .ഒരു ദേശീയ മാധ്യമത്തിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ മുഖ്യമന്ത്രി കാര്യങ്ങൾ വ്യക്തമാക്കിയത്.
ജനങ്ങൾക്ക് ഈ സർക്കാരിലുള്ള അചഞ്ചലമായ വിശ്വാസം തന്നെയാണ് വീണ്ടും ഒരു തുടർഭരണം എന്ന എൽ.ഡി.എഫിന്‍റെ ആത്മവിശ്വാസത്തിന്‍റെ അടിസ്ഥാനം. കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകൾക്കിടയിൽ കേരളത്തിലെ സ്കൂളുകളുടെ വികസനത്തിനുള്ള ഈ ഫണ്ട് നഷ്ടപ്പെടുത്താതിരിക്കാൻ ശ്രമിച്ചതിന്‍റെ ഭാഗമായാണ് പി.എം ശ്രീയിൽ ഒപ്പിട്ടതെന്ന് മുഖ്യമന്ത്രി പറയുന്നു.
എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍റെ മലപ്പുറം ജില്ലയുമായി ബന്ധപ്പെട്ട വിമർശനങ്ങൾ മുസ്ലിം ലീഗ് എന്ന രാഷ്ട്രീയ പാർട്ടിയുടെ നയങ്ങൾക്കെതിരെയായിരുന്നു, അല്ലാതെ മുസ്ലിം സമുദായത്തിന് എതിരെയല്ല എന്നും വ്യക്തിപരമായ നേട്ടങ്ങൾക്കപ്പുറം, കൂട്ടായ നേതൃത്വത്തിൽ ഈ നാടിനെ കൂടുതൽ ഉയരങ്ങളിലേക്ക് നയിക്കുക എന്നതാണ് എൽ.ഡി.എഫിന്‍റെ ലക്ഷ്യമെന്നും പറഞ്ഞ മുഖ്യമന്ത്രി പാർലമെന്‍ററി വ്യാമോഹങ്ങളുടെ പേരിൽ പാർട്ടിയെ തള്ളിപ്പറയാൻ തീരുമാനിച്ച ജി. സുധാകരന്‍റെ നടപടി കമ്മ്യൂണിസ്റ്റ് മൂല്യങ്ങളോടുള്ള വഞ്ചനയാണെന്നും അഭിമുഖത്തിൽ പറയുന്നു.
അതിന്‍റെ ഭാഗമായാണ് പി.എം ശ്രീ പദ്ധതിയിൽ ഒപ്പിട്ടതെന്നുമുള്ള പ്രതിപക്ഷ ആരോപണം പൂർണമായി തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ.കേന്ദ്ര ധനകാര്യമന്ത്രി നിർമ്മല സീതാരാമനുമായി ഡൽഹിയിൽ ഗവർണ്ണറുടെ സാന്നിധ്യത്തിൽ നടത്തിയ പ്രഭാത ഭക്ഷണ കൂടിക്കാഴ്ച ഒരു രഹസ്യ കൂടിക്കാഴ്ചയായിരുന്നില്ല. കേരളത്തിന്‍റെ വായ്പാ പരിധി തുടങ്ങിയ വിഷയങ്ങളിൽ കേന്ദ്രവുമായുള്ള ഭരണപരമായ ആശയവിനിമയത്തിന്‍റെ ഭാഗമായുള്ള കൂടിക്കാഴ്ചകളെ ബി.ജെ.പി-സി.പി.എം ഡീൽ എന്ന് വ്യാഖ്യാനിക്കുന്നത് കോൺഗ്രസിന്‍റെ രാഷ്ട്രീയ പാപ്പരത്തമാണെന്ന് പിണറായി വിജയൻ പറഞ്ഞു .ഒരു ദേശീയ മാധ്യമത്തിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ മുഖ്യമന്ത്രി കാര്യങ്ങൾ വ്യക്തമാക്കിയത്.
ജനങ്ങൾക്ക് ഈ സർക്കാരിലുള്ള അചഞ്ചലമായ വിശ്വാസം തന്നെയാണ് വീണ്ടും ഒരു തുടർഭരണം എന്ന എൽ.ഡി.എഫിന്‍റെ ആത്മവിശ്വാസത്തിന്‍റെ അടിസ്ഥാനം. കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകൾക്കിടയിൽ കേരളത്തിലെ സ്കൂളുകളുടെ വികസനത്തിനുള്ള ഈ ഫണ്ട് നഷ്ടപ്പെടുത്താതിരിക്കാൻ ശ്രമിച്ചതിന്‍റെ ഭാഗമായാണ് പി.എം ശ്രീയിൽ ഒപ്പിട്ടതെന്ന് മുഖ്യമന്ത്രി പറയുന്നു.എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍റെ മലപ്പുറം ജില്ലയുമായി ബന്ധപ്പെട്ട വിമർശനങ്ങൾ മുസ്ലിം ലീഗ് എന്ന രാഷ്ട്രീയ പാർട്ടിയുടെ നയങ്ങൾക്കെതിരെയായിരുന്നു, അല്ലാതെ മുസ്ലിം സമുദായത്തിന് എതിരെയല്ല എന്നും വ്യക്തിപരമായ നേട്ടങ്ങൾക്കപ്പുറം, കൂട്ടായ നേതൃത്വത്തിൽ ഈ നാടിനെ കൂടുതൽ ഉയരങ്ങളിലേക്ക് നയിക്കുക എന്നതാണ് എൽ.ഡി.എഫിന്‍റെ ലക്ഷ്യമെന്നും പറഞ്ഞ മുഖ്യമന്ത്രി പാർലമെന്‍ററി വ്യാമോഹങ്ങളുടെ പേരിൽ പാർട്ടിയെ തള്ളിപ്പറയാൻ തീരുമാനിച്ച ജി. സുധാകരന്‍റെ നടപടി കമ്മ്യൂണിസ്റ്റ് മൂല്യങ്ങളോടുള്ള വഞ്ചനയാണെന്നും അഭിമുഖത്തിൽ പറയുന്നു.