Keralam
സിപിഎം നേതൃത്വ സമിതി യോഗത്തിന് ഇന്ന് തുടക്കം

തിരുവനന്തപുരം:നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ തദ്ദേശതെരഞ്ഞെടുപ്പ് ജനവിധിയുടെ സമഗ്ര വിലയിരുത്തലിന് സിപിഎം നേതൃയോഗം ഇന്ന് മുതൽ ആരംഭിക്കും. തദ്ദേശ തെരഞ്ഞെടുപ്പില്‍ സിപിഎംമിന് പലയിടത്തും ഭൂരിപക്ഷം ലഭിക്കാത്തതിനെ തുടര്‍ന്നുള്ള സമഗ്ര വിലയിരുത്തലാണ് നടക്കുന്നത്. യോഗങ്ങള്‍ തിരുവനന്തപുരത്ത് വച്ചാണ് നടക്കുന്നത്. ഇന്ന് സംസ്ഥാന സെക്രട്ടറിയേറ്റും അടുത്ത രണ്ടു ദിവസം സംസ്ഥാന സമിതിയുമാണ് ചേരുന്നത്.
എന്നാല്‍ ഭരണവിരുദ്ധ വികാരമുണ്ടായിട്ടില്ലെന്നും ശബരിമല സ്വര്‍ണക്കൊള്ള തിരിച്ചടിയായിട്ടില്ലന്നുമുള്ള പാര്‍ട്ടിയുടെ നിലപാടിനോട് പല ജില്ലാ കമ്മിറ്റികളും യോജിച്ചിട്ടില്ല. തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന് പിന്നാലെയുള്ള പാര്‍ട്ടി വിശദീകരണത്തില്‍ ഭരണ വിരുദ്ധ വികാരമോ ശബരിമല വിവാദമോ ഉൾപ്പെടുത്തിയിരുന്നില്ല.