ടി.പി. വധക്കേസിലെ പ്രതിയും സിപിഎം നേതാവുമായ ജ്യോതിബാബുവിന് ജാമ്യം

ടി.പി. വധക്കേസിലെ പ്രതിയും സിപിഎം നേതാവുമായ ജ്യോതിബാബുവിന് ജാമ്യം

ന്യൂഡല്‍ഹി: ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതിയും സിപിഎം നേതാവുമായ ജ്യോതിബാബുവിന് ജാമ്യം.  ഹൈക്കോടതി നല്‍കിയ ജീവപര്യന്തം ശിക്ഷ സുപ്രീംകോടതി മരവിപ്പിച്ചു.വിധി റദ്ദാക്കണമെന്ന് ജ്യോതിബാബുവിന്‍റെ അപ്പീലില്‍ അന്തിമ തീരുമാനമെടുക്കും വരെയാണ് ശിക്ഷ മരവിപ്പിച്ചത്.ആരോഗ്യ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ജ്യോതിബാബു നല്‍കിയ ജാമ്യാപേക്ഷയിലാണ് സുപ്രീംകോടതിയുടെ നടപടി. 

ജ്യോതിബാബുവിന് ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും ഡയാലിസിസിന് വിധേയനാകുന്നുണ്ട് എന്നുമാണ് കണ്ണൂർ മെഡിക്കല്‍ കോളെജ് സൂപ്രണ്ട് നല്‍കിയ റിപ്പോർട്ട്.ജ്യോതിബാബുവിന് വൃക്ക മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ ആവശ്യമാണെന്ന് ഇതേ നിലപാടായിരുന്നു. ഇടക്കാല ജാമ്യം നല്‍കരുതെന്ന കെ.കെ. രമയുടെ വാദം സുപ്രീംകോടതി അംഗീകരിച്ചില്ല.