ബീഹാർ തെരഞ്ഞെടുപ്പ് :കൊലകുറ്റത്തിന് കോടതിവിധിയിൽ ജയിലിൽ കിടക്കുന്നവരും, ജനവിധി തേടുന്നു

പട്‌ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിലെ ആദ്യഘട്ട വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. തെരഞ്ഞെടുപ്പ് ചർച്ചയാകുന്നതിനോടൊപ്പം വാർത്തകളിൽ ഇടം പിടിക്കുന്നത് നേതാക്കന്മാരുടെ രാഷ്‌ട്രിയ ആധിപത്യവും ക്രിമിനൽ പശ്ചാത്തലവുമാണ്. ഇത്തവണയും കൊലപാതക കുറ്റത്തിന് ജയിലിൽ നിന്ന് ജനവിധി തേടുന്ന സ്ഥാനാർഥികള്‍ ബിഹാറിലുണ്ട്. ബിഹാറിനെ സംബന്ധിച്ചിടത്തോളം കുറ്റകൃത്യങ്ങളും രാഷ്ട്രീയവും തമ്മിലുള്ള അവിശുദ്ധ ബന്ധത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ടെന്ന് വേണം കരുതാൻ.അതിനാൽ തന്നെ വിവാദങ്ങളുമായി കിടപിടിച്ച നേതാക്കന്മാർ ഇത്തവണ മത്സര രംഗത്തുണ്ട് എന്നതാണ് ശ്രദ്ധേയം. അനന്ദ് സിങ്, റിത്‌ലാൽ യാദവ്, ഒസാമ ഷഹാബുദ്ദീൻ, ഹുലാസ് പാണ്ഡെ, ശിവാനി ശുക്ല തുടങ്ങിയവർ വാർത്തകളിൽ നിറഞ്ഞ് നിന്ന സ്ഥാനാർഥികളാണ്.മൊകാമ, രഘുനാഥ്പൂർ, എക്‌മ, മാഞ്ചി, തരയ്യ, ബനിയാപൂർ, ബ്രഹ്മപൂർ തുടങ്ങിയ മണ്ഡലങ്ങളിലെ നേതാക്കന്മാരുടെ രാഷ്ട്രീയ ചരിത്രം നോക്കിയാൽ തന്നെ കാര്യങ്ങള്‍ വ്യക്തമാകും. മൊകാമയിൽ ചോട്ടെ സർക്കാരും സൂരജ് ഭാൻ കുടുംബവും തമ്മിലെ ഏറ്റുമുട്ടലാണ് മറ്റൊന്ന്. ഏറെക്കാലമായി ഈ രാഷ്‌ട്രീയ വഴക്ക് തുടരുന്നതിനാൽ തന്നെ ഇന്നത്തെ ജനവിധി ഇരു വിഭാഗങ്ങള്‍ക്കും നിർണായകമാണ്.
മണ്ഡലത്തിലെ ദീർഘകാല രാഷ്ട്രിയ ശക്തനായ ചോട്ടെ സർക്കാർ എന്നറിയപ്പെടുന്ന അനന്ദ് സിങ് ജെഡിയു സ്ഥാനാർഥിയാണ്. ശക്തനായ സൂരജ് ഭാൻ സിങിൻ്റെ ഭാര്യയും ആർജെഡിയുടെ വീണാ ദേവിയാണ് എതിരാളി. ജെഡിയു സ്ഥാനാർഥി അനന്ദ് സിങ് കൊലപാതക കുറ്റത്തിൽ ജയിലാണ് എന്നതാണ് ഗൗരവകരമായ വസ്‌തുത.ദുലാർ ചന്ദ് കൊലപാതക കേസിലാണ് അനന്ദ് സിങ് ജയിലിലായത്. ഇയാള്‍ അഴിക്കുള്ളിലായതിനാൽ തന്നെ മുതിർന്ന ജെഡിയു നേതാവ് ലല്ലൻ സിങ് തെരഞ്ഞെടുപ്പ് നേതൃത്വം ഏറ്റെടുത്തിരിക്കുകയുമാണ്. അതിനാൽ തന്നെ മൊകാമ മണ്ഡലത്തെ സംബന്ധിച്ചിടത്തോളം ഇവിടത്തെ പോരാട്ടം അധികാരത്തിൻ്റെയും വ്യക്തി പ്രഭാവത്തിൻ്റെയും പരമ്പരാഗത ആധിപത്യത്തിൻ്റെയും മത്സരമായി മാറിയിരിക്കുന്നു.ദനാപൂരിൽ നിന്ന് സരണിലേക്ക് എത്തുകയാണെങ്കിൽ ശക്തമായ പ്രതിച്ഛായയുള്ള റിത്‌ലാൽ യാദവ് വീണ്ടും ആർജെഡി ടിക്കറ്റിൽ ദനാപൂർ സീറ്റിൽ മത്സരിക്കുന്നതാണ് കാണാൻ സാധിക്കുന്നത്. കഴിഞ്ഞ തവണ ജയിലിൽ നിന്ന് തന്നെ വിജയിച്ച റിത്‌ലാലിൻ്റെ പ്രാദേശിക സ്വാധീനം ശക്തമായി തുടരുന്നു. ലാലു പ്രസാദിൻ്റെ റോഡ് ഷോയിൽ വൻ ജന പിന്തുണ ഉണ്ടായിരുന്നു.കൂടാതെ ശക്തനായ ഷഹാബുദ്ദീൻ്റെ മകൻ ഒസാമ ഷഹാബ് രഘുനാഥ്പൂരിൽ മത്സരിക്കുന്നു. ലണ്ടനിൽ വിദ്യാഭ്യാസം നേടിയ ഒസാമ തൻ്റെ പിതാവിൻ്റെ രാഷ്ട്രീയ പാരമ്പര്യം മുന്നോട്ട് കൊണ്ടുപോകാൻ ശ്രമിക്കുകയാണ്. ഏക്‌മയിൽ നിന്നുള്ള എൽജെപി സ്ഥാനാർഥി മനോരഞ്ജൻ എന്ന ധുമാൽ സിങ് ആണ്. അതേസമയം വിവാദനായകനായ അമരേന്ദ്ര എന്നറിയപ്പെടുന്ന പപ്പു പാണ്ഡെ കുച്ചായ്‌കോട്ടിൽ ജെഡിയുവിൽ നിന്ന് മത്സരിക്കുന്നുണ്ട്. ധുമാൽ സിങ് എന്നറിയപ്പെടുന്ന മനോരഞ്ജൻ സിംഗ്, സരൺ ജില്ലയിലെ എക്‌മ മണ്ഡലത്തിൽ നിന്നുള്ള എൽജെപി സ്ഥാനാർഥിയുമാണ്.