Keralam
25കോടിയുടെ സൈബർ തട്ടിപ്പ്; പ്രതികളെ കസ്‌റ്റഡിയിലെടുക്കാൻ കൊച്ചി സൈബർ പൊലീസ്
എറണാകുളം: 25 കോടിയുടെ സൈബര്‍ തട്ടിപ്പ് കേസിൽ അറസ്‌റ്റിലായ മൂന്ന് പ്രതികളെയും കസ്‌റ്റഡിയിൽ വാങ്ങാൻ കൊച്ചി സൈബർ പൊലീസ്. ചൊവ്വാഴ്‌ച പ്രതികളെ കസ്‌റ്റഡിയിൽ ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നു ഈ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ ഷെമീർഖാൻ പറഞ്ഞു.രാജ്യം കണ്ട ഏറ്റവും വലിയ സൈബർ കേസുകളിൽ ഒന്നിലെ പ്രതികളെയാണ് വിശദമായ ചോദ്യം ചെയ്യലിനായി വിട്ടുനൽകാൻ ആവശ്യപ്പെടാൻ കൊച്ചി സൈബർ പൊലീസ് ഒരുങ്ങുന്നത്. ഫാർമസ്യൂട്ടിക്കൽസ് കമ്പനി ഉടമ ഇരുപത്തിയഞ്ച് കോടിയുടെ തട്ടിപ്പിനിരയായ സംഭവത്തിൽ മുഴുവൻ പ്രതികളെയും കണ്ടെത്തി നിയമത്തിന് മുന്നിലെത്തിക്കാനുള്ള വിപുലമായ അന്വേഷണമാണ് പൊലീസ് നടത്തുന്നത്.
240 ബാങ്ക് അക്കൗണ്ടുകളുടെ വിവരങ്ങൾ, 250 സിംകാർഡുകൾ, 40 മൊബൈൽ ഫോണുകൾ, നിരവധി ലാപ്ടോപ്പുകളും കംപ്യൂട്ടറുകളും ഉൾപ്പടെ പ്രതികളിൽ നിന്ന് ലഭിച്ച തെളിവുകൾ പരിശോധിച്ച് വരികയാണ്.

