'ശക്തി' ചുഴലിക്കാറ്റ് മഹാരാഷ്ട്ര, ഗുജറാത്ത് തീരങ്ങളിൽ തീവ്രമാകുമെന്ന് കാലാവസ്ഥാനിരീക്ഷണകേന്ദ്രം

 'ശക്തി' ചുഴലിക്കാറ്റ് മഹാരാഷ്ട്ര, ഗുജറാത്ത് തീരങ്ങളിൽ  തീവ്രമാകുമെന്ന് കാലാവസ്ഥാനിരീക്ഷണകേന്ദ്രം

മുംബൈ:  അറബിക്കടലിൽ രൂപംകൊണ്ട 'ശക്തി' ചുഴലിക്കാറ്റ് മഹാരാഷ്ട്ര, ഗുജറാത്ത് തീരങ്ങളിലാണ് തീവ്രമാകുന്നത്. ഇതോടെ തീരങ്ങളില്‍ ശക്‌തമായ ഇടിമിന്നലിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.ങ്ങളിൽ തീവ്രമാകുന്നു.ഇന്ന് രാവിലെയോടെ 'ശക്‌തി' ചുഴലിക്കാറ്റ് തീരത്ത് തീവ്രമായി മാറിയത് .ഗുജറാത്ത്-മഹാരാഷ്ട്ര തീരത്ത് ചൊവ്വാഴ്‌ച വരെ തിരകള്‍ ശക്തി പ്രാപിക്കാനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. മണിക്കൂറിൽ 45-55 കിലോമീറ്റർ മുതൽ 65 കിലോമീറ്റർ വരെ വേഗതയിൽ കാറ്റുവീശാനും സാധ്യതയുണ്ടെന്ന് ഐഎംഡി പ്രവചിക്കുന്നു. തിങ്കളാഴ്‌ച വരെ മണിക്കൂറിൽ 60-100 കിലോമീറ്റർ വേഗതയിൽ കാറ്റ് തുടരുമെന്നും ഐഎംഡി അറിയിച്ചു. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് ഐഎംഡി മുന്നറിയിപ്പും നൽകിയിട്ടുണ്ട്.ഒക്ടോബർ 8 വരെ മുംബൈയിൽ ഇടയ്ക്കിടെ നേരിയ മഴയ്ക്ക് സാധ്യതുണ്ടെന്ന് കലാവസ്ഥാ കേന്ദ്രം പ്രവചിക്കുന്നു. അതേസമയം പാൽഘർ ജില്ലയിൽ ഒക്ടോബർ 8 ന് കനത്ത മഴയ്ക്കുള്ള സാധ്യതയും പ്രവചിക്കപ്പെട്ടിട്ടുണ്ട്. 

ശക്തി ചുഴലിക്കാറ്റിനെ നേരിടാൻ തയാറെടുപ്പുകൾ നടത്തുന്നതിനുള്ള നിർദേശങ്ങൾ മഹാരാഷ്ട്ര സർക്കാർ പുറപ്പെടുവിച്ചിട്ടുണ്ട്.ഗുജറാത്തിൽ കരയിലേക്ക് കടക്കാതെ ശക്തി കടലിലേക്ക് നീങ്ങാൻ സാധ്യതയുണ്ടെന്ന് പ്രവചനങ്ങൾ പറയുമ്പോഴും എല്ലാ ജില്ലകളും സ്ഥിതിഗതികൾ സൂക്ഷ്‌മായി നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്  സര്‍ക്കാര്‍ അറിയിച്ചു.ഇന്ന് ശക്‌തി തെക്കുപടിഞ്ഞാറ് ദിശയിലേക്ക് നീങ്ങി വടക്കുപടിഞ്ഞാറൻ ദിശയിലും അതിനോട് ചേർന്നുള്ള പടിഞ്ഞാറൻ മധ്യ അറേബ്യൻ കടലിലും എത്താൻ സാധ്യതയുണ്ട്. തിങ്കളാഴ്‌ച രാവിലെ മുതൽ കിഴക്ക്-വടക്കുകിഴക്ക് ദിശയിലേക്ക് നീങ്ങി ക്രമേണ ദുർബലമാകാൻ സാധ്യതയുണ്ട്.