കാമുകനുമായുള്ള ബന്ധം വിലക്കി: മകൾ കൂട്ടുകാരോടൊപ്പം ചേര്‍ന്ന് അമ്മയെ കൊലപ്പെടുത്തി

കാമുകനുമായുള്ള ബന്ധം വിലക്കി: മകൾ  കൂട്ടുകാരോടൊപ്പം  ചേര്‍ന്ന് അമ്മയെ കൊലപ്പെടുത്തി

ബംഗളൂരു: കാമുകനുമായുള്ള ബന്ധം വിലക്കിയതിനെ തുടര്‍ന്ന് പ്രായപുര്‍ത്തിയാകാത്ത പെണ്‍കുട്ടിയും കൂട്ടുകാരും ചേര്‍ന്ന് അമ്മയെ കൊലപ്പെടുത്തി. ബംഗളൂരുവിലെ സുബ്രഹ്മണ്യപുരയിലാണ് സംഭവം. 35കാരിയ നേത്രവതിയാണ് കൊല്ലപ്പെട്ടത്. ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയെന്ന് വരുത്തി തീര്‍ക്കാന്‍  മൃതദ്ദേഹം കെട്ടിത്തൂക്കുകയായിരുന്നു. പെണ്‍കുട്ടിയെ കൂടാതെ അറസ്റ്റിലായ നാലുപേരും പ്രായപൂര്‍ത്തിയാകാത്തവരാണെന്ന് പൊലീസ് പറഞ്ഞു.

ഒക്ടോബര്‍ 25-നാണ് കേസിനാസ്പദമായ സംഭവം നടന്നതെന്ന് പൊലീസ് പറഞ്ഞു. "നേത്രാവതി വീട്ടിലെത്തിയപ്പോൾ മകളേയും കാമുകനേയും സുഹൃത്തുക്കളേയും  കാണുകയും ഇത് ചോദ്യം ചെയ്യുകയും  പോലീസിനെ വിളിക്കാൻ ഒരുങ്ങിയപ്പോൾ തുണിമുഖത്തിട്ട് ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയുമായിരുന്നു" -പോലീസ് അറിയിച്ചു.തുടർന്ന് ആത്മഹത്യ ആണെന്ന്  വരുത്തിതീർക്കാൻ ഫാനിൽ കെട്ടിതൂക്കുകയായിരുന്നു. പിന്നീട് സ്ഥലത്ത് നിന്ന് രക്ഷപ്പെടുകുയും ചെയ്തു. ആത്മഹത്യയെന്നായിരുന്നു പൊലീസിന്റെ ആദ്യനിഗമനം. യുവതിയുടെ സഹോദരി അനിത മരണത്തില്‍ സംശയം പ്രകടിപ്പിച്ച് പരാതി നല്‍കിയതോടെയാണ് കൊലപാതകവിവരം പുറത്തുവന്നത്.  സംസ്‌കാര ചടങ്ങിൽ  പെണ്‍കുട്ടിയെ കാണാതായതാണ്  സംശയത്തിന് ഇടയാക്കിയത്. ഒക്ടോബർ 29 ന് പരാതി നൽകി.  ഇന്നലെ ഉച്ച്യ്ക്കാണ്  പെൺകുട്ടി വീട്ടിൽ തിരിച്ചെത്തിയത് .പോലീസിൻ്റെ ചോദ്യം ചെയ്യലിൽ  നടന്ന സംഭവങ്ങൾ  പെൺകുട്ടി വെളിപ്പെടുത്തുകയായിരുന്നു.      പ്രതികളെല്ലാം 16 നും 17 നും ഇടയിൽ പ്രായമുള്ള പ്രായപൂർത്തിയാകാത്തവരാണ്,  സ്കൂൾ പഠനം ഉപേക്ഷിച്ചവരും .  കൊല്ലപ്പെട്ട  നേത്രാവതി 'വി നെസ്റ്റ് ലോൺ റിക്കവറി' കമ്പനിയിൽ ഹെൽപ്പർ  ജോലി ചെയ്‌തുവരികയായിരുന്നു.