ഡൽഹി ആസിഡ് ആക്രമണം യുവാവിനെ കേസിൽ പെടുത്താൻ വേണ്ടിയുള്ള നാടകം

ന്യുഡൽഹി : ഡൽഹി ആസിഡ് ആക്രമണം നാടകം!? യുവാവിനെ കേസിൽ പെടുത്താൻ വേണ്ടിയുള്ള നാടകം ആയിരുന്നു ആസിഡ്ആക്രമണമെന്ന് പിതാവിന്റെ മൊഴി. പിതാവിനും പെൺകുട്ടിക്കെതിരെയും പൊലീസ് കേസെടുക്കും ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്താനും സാധ്യതയുണ്ട്. ഇന്നലെയാണ് കോളജിലേക്ക് പോകുംവഴി രണ്ടാംവർഷ ബിരുദ വിദ്യാർഥിനിക്ക് നേരെ ആസിഡ് ആക്രമണം ഉണ്ടായതായി കുടുംബം പരാതി നൽകിയത്. വിദ്യാർഥിനിയുടെ കൈയ്യിലും വയറിലും പൊള്ളലേറ്റിട്ടുണ്ട്. മനപ്പൂർവ്വം പൊള്ളലേൽപ്പിച്ചതാണെന്നുംപോലീസ് സംശയിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം രാത്രിയോടുകൂടിയാണ് ഡൽഹി യൂണിവേഴ്സിറ്റിയിലെ ലക്ഷ്മിബായി കോളേജ് വിദ്യാർത്ഥിനിക്ക് നേരെ മൂന്നംഗ സംഘത്തിൻ്റെ ആസിഡ് ആക്രമണം ഉണ്ടായത്. ഈ ആക്രമണത്തിൽ പെൺകുട്ടിയുടെ കൈയ്ക്കും അതോടൊപ്പം തന്നെ മുഖത്തിന്റെ ചില ഭാഗങ്ങളിലും പൊള്ളലേൽക്കുകയും ചെയ്തിരുന്നു.പെൺകുട്ടി യുടെ കുടുംബം നൽകിയ പരാതിയിലാണ് ഇങ്ങനെയൊരു സംഭവം നടന്നതായി പോലീസ് അറിയുന്നത്. ഇതിൻ്റെ അടിസ്ഥാനത്തിൽ പോലീസ് സംഭവം നടന്നു എന്നുപറയപ്പെടുന്ന സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ തെളിവുകളൊന്നും ലഭിച്ചിരുന്നില്ല . ദൃക്‌സാക്ഷികളായി ആരേയും കണ്ടെത്താനും കഴിഞ്ഞിരുന്നില്ല.
സംഭവത്തിൽ യാതൊരുവിധ തെളിവുമില്ല എന്ന നിലപാടാണ് പൊലീസ് പ്രധാനമായും സ്വീകരിച്ചിരിക്കുന്നത്. മാത്രമല്ല, ഈ ആക്രമണത്തിൽ ആസിഡിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടില്ല എന്ന കാര്യവും പൊലീസ് പറഞ്ഞിരുന്നു.പൊള്ളലേറ്റ വിദ്യാർത്ഥിനിയെ കഴിഞ്ഞ ദിവസം ആർഎംഎൽ ആശുപത്രിയിലാണ് ചികിത്സയ്ക്കായി എത്തിച്ചിരുന്നത്. നിലവിൽ പെൺകുട്ടി സുഖം പ്രാപിച്ചു വരികയാണ്. സുഖംപ്രാപിച്ചയുടൻ തുടർ നടപടികൾ സ്വീകരിക്കാനാണ് പോലീസിന്റെ തീരുമാനം