ചെങ്കോട്ട സ്ഫോടനക്കേസിലെ പ്രതികളുടെ ജുഡീഷ്യൽ കസ്റ്റഡി നീട്ടി ഡൽഹി കോടതി

ന്യൂഡൽഹി: ചെങ്കോട്ട സ്ഫോടനക്കേസിലെ പ്രതികളുടെ ജുഡീഷ്യൽ കസ്റ്റഡി നീട്ടി ഡൽഹി കോടതി. മാർച്ച് 13 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ തുടരാനാണ് കോടതിയുടെ ഉത്തരവ്. ഡോ. ഷഹീൻ സയീദ് ഉൾപ്പെടെയുള്ള ആറ് പ്രതികളുടെ ജുഡീഷ്യൽ കസ്റ്റഡിയാണ് നീട്ടിയത്.പ്രിൻസിപ്പൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് ജഡ്‌ജി അഞ്ജു ബജാജ് ചന്ദ്‌ന ഉത്തരവ് പുറപ്പെടുവിച്ചു. അന്വേഷണം തുടരാൻ ദേശീയ അന്വേഷണ ഏജൻസിക്ക് 45 ദിവസം കൂടി കോടതി അനുവദിച്ചു.
ഏജൻസി 90 ദിവസത്തെ കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും കോടതി 45 ദിവസമായി ചുരുക്കി. ദീർഘിപ്പിച്ച കാലയളവിനുള്ളിൽ അന്വേഷണം പൂർത്തിയാക്കാൻ അന്വേഷണ ഉദ്യോഗസ്ഥരോട് കോടതി നിർദ്ദേശിച്ചു.ഡോ. ഷഹീൻ സയീദ്, മുഫ്‌തി ഇർഫാൻ അഹമ്മദ്, സഹീർ ബിലാൽ വാണി എന്ന ഡാനിഷ്, ഡോ. ആദിൽ അഹമ്മദ്, യാസിർ അഹമ്മദ് ദാർ, ഡോ. മുസമ്മിൽ ഷക്കീൽ എന്നിവരും റിമാൻഡ് ചെയ്യപ്പെട്ടവരിൽ ഉൾപ്പെടുന്നു. ഡാനിഷിനെ നേരത്തെ ശ്രീനഗറിൽ വെച്ച് എൻഐഎ അറസ്റ്റ് ചെയ്‌തിരുന്നു.പ്രതിയായ ഷോയിബിനെ കോടതിയിൽ നേരിട്ട് ഹാജരാക്കി. അതേസയം മറ്റുള്ളവർ വീഡിയോ കോൺഫറൻസിങിലൂടെ ഹാജരായി. ഈ വാദം കേൾക്കല്‍ കോടിയിലെ ലോജിസ്റ്റിക്കൽ സമീപനത്തെ പ്രതിനിധാനം ചെയ്‌തു.നേരത്തെ യാസിർ അഹമ്മദ് ദാറിനെ 10 ദിവസം കൂടി ചോദ്യം ചെയ്യാൻ എൻഐഎയ്ക്ക് കോടതി അനുമതി നൽകിയിരുന്നു. എന്നാല്‍ നേരത്തെ നടന്ന വിചാരണകളില്‍ സഹപ്രതിയായ ഡോ. ബിലാൽ നസീർ മല്ലയുടെ കസ്റ്റഡി നീട്ടിയിരുന്നു.
ഡാനിഷിൻ്റെ പങ്ക് അന്വേഷണത്തിലെന്ന് എന്‍ഐഎ
ചെങ്കോട്ട സ്‌ഫോടനത്തില്‍ ഡാനിഷിൻ്റെ പങ്ക് അന്വേഷിച്ച് കൊണ്ടിരിക്കുകയാണെന്ന് എന്‍ഐഎ പറഞ്ഞു. കാർ ബോംബ് സ്ഫോടനത്തിന് മുമ്പ് ഡാനിഷ് ഒരു ഡ്രോണിൽ സാങ്കേതിക മാറ്റങ്ങൾ വരുത്തുകയും റോക്കറ്റുകൾ തയ്യാറാക്കാൻ ശ്രമിച്ചെന്നും എൻഐഎ ആരോപിച്ചിരുന്നു. ഉമർ-ഉദ്-നബിയുമായി ചേർന്ന് ഗൂഢാലോചനയിൽ അദ്ദേഹം പ്രധാന പങ്കുവഹിച്ചുവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അവകാശപ്പെടുന്നു.പൊളിറ്റിക്കൽ സയൻസ് ബിരുദധാരിയാണ് ഡാനിഷ്. ഇയാളെ തീവ്രവാദവൽക്കരിക്കുകയും ആത്മഹത്യാ ദൗത്യത്തിലേക്ക് പ്രേരിപ്പിക്കുകയും ചെയ്‌തുവെന്ന് അവർ ആരോപിച്ചു. 2024 ഒക്ടോബറിൽ കുൽഗാമിലെ ഒരു പള്ളിയിൽ വെച്ച് അദ്ദേഹം "ഡോക്‌ടർ മൊഡ്യൂൾ" എന്നറിയപ്പെടുന്ന ഒരു അംഗത്തെ കണ്ടുമുട്ടിയെന്ന് അന്വേഷണ സംഘം പറഞ്ഞു. പിന്നീട് ഹരിയാനയിലെ ഫരീദാബാദിലുള്ള അൽ ഫലാഹ് സർവകലാശാലയിലേക്ക് മാറ്റിയെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.
ചെങ്കോട്ട സ്‌ഫോടന കേസില്‍ അറസ്റ്റിലായ യാസിർ അഹമ്മദ് ദാറിൻ്റെ പങ്കിനെക്കുറിച്ച് കൂടുതല്‍ വിരങ്ങള്‍ അന്വേഷിക്കുകയാണെന്ന് എന്‍ഐഎ പറഞ്ഞു. ജമ്മു കശ്‌മീരിലെ ഷോപ്പിയാൻ നിവാസിയാണ് അറസ്റ്റിലായ യാസിർ അഹമ്മദ് ദാർ.ന്യൂഡൽഹിയിൽ വച്ചാണ് അന്വേഷണ സംഘം ഇയാളെ അറസ്റ്റ് ചെയ്യുന്നത്. നിയമവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമം, ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് ഇയാള്‍ക്കെതിരെ കുറ്റം ചുമത്തിയത്.ഗൂഢാലോചനയിൽ ദറിന് സജീവ പങ്കുണ്ടെന്നും ഉമർ നബി, മുഫ്‌തി ഇർഫാൻ എന്നിവരുൾപ്പെടെയുള്ള മറ്റ് പ്രതികളുമായി ബന്ധമുണ്ടെന്നും ഏജൻസി മുമ്പ് പ്രസ്‌താവിച്ചിരുന്നു.നേരത്തെ അറസ്റ്റിലായ ഡോ. ബിലാൽ നസീർ മല്ലയ്‌ക്കെതിരെ ഉമർ നബിക്ക് ലോജിസ്റ്റിക്കൽ പിന്തുണ നൽകിയെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.