എആർ റഹ്‌മാനെക്കുറിച്ചു പറഞ്ഞത് മാറ്റിപ്പറഞ് സംവിധായകൻ രംഗോപൽ വർമ്മ

മുംബൈ: തനിക്ക് ബോളിവുഡ് സിനിമകളില്‍ അവസരം കുറയുന്നുവെന്നും അതിനു പിന്നിൽ മതപരമായ കാരണങ്ങളുണ്ടായേക്കാം എന്ന എ ആര്‍ റഹ്മാന്‍റെ പരാമർശം സിനിമാ മേഖലയിലും പ്രേക്ഷകർക്കിടയിലും വലിയ ചർച്ചയായി മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ചലച്ചിത്ര രംഗത്തുനിന്നും പ്രതികരണങ്ങൾ ഉയർന്നിരുന്നു .അതിൽ പ്രധാനം സംവിധായകൻ രാംഗോപാൽ വർമ്മയുടേതാണ്.
ഇതിൽ ഒന്ന്, ഓസ്കാർ പുരസ്കാരം നേടിയ 'ജയ് ഹോ' എന്ന ഗാനം കംപോസ് ചെയ്‌തത് റഹ്‌മാനല്ല എന്ന് പറയുന്ന വീഡിയോ ആണ്. ഇപ്പോഴിതാ, താൻ നടത്തിയതായി പറയപ്പെടുന്ന പ്രസ്താവന തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതാണെന്ന് വ്യക്തമാക്കി രാം ഗോപാൽ വർമ തന്നെ രംഗത്തെത്തിയിരിക്കുകയാണ്.'സ്ലംഡോഗ് മില്യണയർ' എന്ന ചിത്രത്തിലെ വിഖ്യാതമായ 'ജയ് ഹോ' എന്ന ഗാനത്തിന്‍റെ നിർമാണത്തെക്കുറിച്ച് ഒരു അഭിമുഖത്തിൽ രാം ഗോപാൽ വർമ സംസാരിക്കുന്ന വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോൾ പ്രചരിക്കുന്നത്. ഈ ഗാനം യഥാർഥത്തിൽ സുഭാഷ് ഘായ് സംവിധാനം ചെയ്‌ത 'യുവ്‌രാജ്' എന്ന സിനിമയ്ക്ക് വേണ്ടി ചെയ്തതാണെന്നും അന്ന് സുഖ്‌വിന്ദർ സിംഗാണ് ഈ ഗാനത്തിന് ഈണം നൽകിയതെന്നുമാണ് അഭിമുഖത്തിൽ സംവിധായകൻ പറഞ്ഞത്. പിന്നീടത് 'സ്ലംഡോഗ് മില്യണയര്‍' എന്ന ചിത്രത്തിന് വേണ്ടി ഉപയോഗിക്കുകയായിരുന്നു എന്നും അതിന് സുഖ്‌വിന്ദറിന് അഞ്ച് ലക്ഷം രൂപ നൽകിയെന്നും വർമ അഭിമുഖത്തിൽ പറഞ്ഞിരുന്നു.
എന്നാൽ, തന്‍റെ വാക്കുകൾ ആ സന്ദർഭത്തിൽ നിന്ന് അടർത്തി മാറ്റി തെറ്റായി പ്രചരിപ്പിക്കുകയാണെന്നാണ് രാം ഗോപാല്‍ വര്‍മ പറഞ്ഞു.സമൂഹമാധ്യമത്തിലൂടെയാണ് ഈ വിഷയത്തിൽ അദ്ദേഹംവിശദീകരണം നൽകിയത്.
"എല്ലാവരുടെയും ശ്രദ്ധയ്ക്ക്.. 'ജയ് ഹോ' ഗാനവുമായി ബന്ധപ്പെട്ട വിഷയത്തിൽ എന്‍റെ വാക്കുകൾ സന്ദർഭത്തിൽ നിന്ന് അടർത്തിമാറ്റിയും തെറ്റായ രീതിയിലുമാണ് പ്രചരിപ്പിക്കപ്പെടുന്നത്. എന്‍റെ കാഴ്ചപ്പാടിൽ, എ.ആർ. റഹ്‌മാൻ ഞാൻ ഇന്നുവരെ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച സംഗീത സംവിധായകനും ഏറ്റവും നല്ല മനുഷ്യനുമാണ്. മറ്റൊരാളുടെ ക്രെഡിറ്റ് തട്ടിയെടുക്കാൻ അദ്ദേഹം ഒരിക്കലും മുതിരില്ല. ഈ വിഷയവുമായി ബന്ധപ്പെട്ട നെഗറ്റീവ് പ്രചരണങ്ങൾക്ക് ഇതോടെ അറുതിയാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു," രാം ഗോപാൽ വർമ എക്സിൽ കുറിച്ചു.
ബിബിസി ഏഷ്യൻ നെറ്റ്‌വർക്കിന് നൽകിയ ഒരു അഭിമുഖത്തിൽ, ബോളിവുഡിൽ തമിഴ് സംഗീത സംവിധായകൻ എന്ന നിലയിൽ എന്തെങ്കിലും വിവേചനം നേരിട്ടിട്ടുണ്ടോ എന്ന ചോദ്യത്തിന് മറുപടി നൽകവെയാണ് റഹ്‌മാൻ വിവാദപരമായി വ്യാഖ്യാനിക്കപ്പെട്ട പരാമർശം നടത്തിയത്.കഴിഞ്ഞ എട്ടു വര്‍ഷത്തിനിടയില്‍ വന്ന മാറ്റത്തില്‍ സര്‍ഗാത്മക ശേഷി ഇല്ലാത്തവരാണ് സംഗീതവുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ എടുക്കുന്നതെന്നാണ് റഹ്മാന്‍ ആരോപിച്ചത്. തനിക്ക് അവസരങ്ങൾ കുറയുന്നത് മതപരമായ കാരണങ്ങൾ കൊണ്ടാകാമെന്നും അദ്ദേഹം സൂചിപ്പിച്ചിരുന്നു. കൂടാതെ 'ഛാവ' എന്ന ചിത്രത്തെയും എ.ആർ. റഹ്‌മാൻ വിമർശിച്ചു. സിനിമ വിഭാഗീയത സൃഷ്ടിക്കുന്നതാണെന്നായിരുന്നു അദ്ദേഹത്തിൻ്റെ വിമർശനം.
എആർ റഹ്‌മാൻ ഹിന്ദിയിൽ ആദ്യമായി സംഗീത സംവിധാനം നിർവഹിച്ചത് രാംഗോപാൽ വർമ്മയുടെ 'രംഗീല'യിൽ ആയിരുന്നു.