സ്ത്രീ വിരുദ്ധ പരാമർശം: മുസ്ലീം ലീഗ് നേതാവ് എ. ഇർഷാദിനെതിരെ കേസെടുക്കാൻ ജില്ലാ കലക്ടറുടെ നിർദേശം

സ്ത്രീ വിരുദ്ധ പരാമർശം: മുസ്ലീം ലീഗ് നേതാവ് എ. ഇർഷാദിനെതിരെ കേസെടുക്കാൻ ജില്ലാ കലക്ടറുടെ നിർദേശം

ആലപ്പുഴ: യു. പ്രതിഭ MLAയ്ക്ക് എതിരായ സ്ത്രീ വിരുദ്ധ പരാമർശത്തിൽ മുസ്ലീം ലീഗ് നേതാവ് എ. ഇർഷാദിനെതിരെ കേസെടുക്കാൻ ജില്ലാ കലക്ടറുടെ നിർദേശം. പ്രഥമദൃഷ്ട്യാ മാതൃകാപെരുമാറ്റച്ചട്ട ലംഘനം ശ്രദ്ധയിൽപ്പെട്ടതിനാൽ കേസെടുക്കാമെന്ന് പൊലീസിനോട് ആലപ്പുഴ ജില്ലാ കളക്ടർ നിർദേശിച്ചു. സ്ത്രീകളുടെ അഭിമാനത്തെ ക്ഷതപ്പെടുത്തൽ, തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് അടിസ്ഥാനരഹിതമായ പ്രസ്താവന നടത്തൽ, തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കുന്ന വിധത്തിലുള്ള തെറ്റായ പ്രസ്താവന നടത്തൽ, അപകീർത്തിപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ ഉൾപ്പെടുത്തി കേസെടുക്കാനാണ് നിർദേശം.

വാർത്താക്കുറിപ്പിലൂടെയാണ് കളക്ടറുടെ ഓഫീസ് ഇക്കാര്യം വ്യക്തമാക്കിയത്. മാതൃകാ പെരുമാറ്റച്ചട്ട ലംഘനം ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് ഇത് സംബന്ധിച്ച് വന്ന മാധ്യമ വാർത്തകളും സാമൂഹികമാധ്യമ പോസ്റ്റുകളും മീഡിയ സർട്ടിഫിക്കേഷൻ ആൻ്റ് മോണിട്ടറിങ് കമ്മിറ്റി പരിശോധിക്കണമെന്നും മാതൃകാ പെരുമാറ്റച്ചട്ടം സംബന്ധിച്ച ജില്ലാതല കമ്മറ്റിക്ക് കൈമാറണമെന്നും നിർദേശമുണ്ട്.അധിക്ഷേപ പരാമർശത്തിൽ ഉച്ചയ്ക്ക് ഒരു മണിക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് ജില്ലാ കലക്ടറോട് തെരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. 

https://www.worldm.news/keralam/udf-convener-insults-u--22943