" മുന്നറിയിപ്പുകൾ ലംഘിക്കാതിരിക്കുക "

" മുന്നറിയിപ്പുകൾ ലംഘിക്കാതിരിക്കുക "

ഇടുക്കി: കൊച്ചി - ധനുഷ്കോടി ദേശീയപാതയിൽ അടിമാലി ലക്ഷം വീട് കോളനി ഭാഗത്ത് രാത്രിയുണ്ടായ മണ്ണിടിച്ചിലിൽ ഒരാൾ മരിക്കാനിടയായതും അദ്ദേഹത്തിൻ്റെ ഭാര്യയ്ക്ക് ഗുരുതരമായി പരിക്കേൽക്കാനും ഇടയായത് മുന്നറിയിപ്പുകൾ അവഗണിച്ചതുകൊണ്ടാണെന്നും ദയവുചെയ്ത് മുന്നറിയിപ്പുകൾ  ലംഘിക്കരുതെന്നും    മന്ത്രി റോഷി അഗസ്റ്റിൻ.  ദേശീയപാതയിൽ മണ്ണിടിച്ചിലുണ്ടാകുമെന്ന് അധികൃതര്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നതായി അദ്ദേഹം പറഞ്ഞു.ഇതിനാൽ തന്നെ പ്രദേശത്തെ വീടുകളിലുള്ളവരെ ക്യാമ്പിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിരുന്നു. എന്നാൽ മാറ്റിപ്പാർപ്പിച്ചിരുന്ന ക്യാമ്പില്‍ നിന്ന് അവര്‍ വീട്ടിലേക്ക് തിരികെ വരുകയായിരുന്നു. ഇക്കാര്യത്തിൽ അവര്‍ ശ്രദ്ധിക്കേണ്ടതായിരുന്നു. മുന്നറിയിപ്പ് ലംഘിക്കാൻ പാടില്ലായിരുന്നുവെന്നും നിര്‍ഭാഗ്യവശാൽ അവര്‍ വീട്ടിൽ തിരിച്ചെത്തുകയും അപകടത്തിൽപെടുകയുമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി