തെലങ്കാന സര്‍ക്കാര്‍ ആശുപത്രിയിലെ മോർച്ചറിയിൽ കയറി 32കാരൻ്റെ മൃതദേഹം ഭക്ഷിച്ച് നായ

തെലങ്കാന സര്‍ക്കാര്‍ ആശുപത്രിയിലെ മോർച്ചറിയിൽ കയറി 32കാരൻ്റെ മൃതദേഹം ഭക്ഷിച്ച് നായ

ഹൈദരാബാദ്: സർക്കാർ ആശുപത്രിയിലെ മോർച്ചറിയിൽ നായ കയറി മൃതദേഹം വികൃതമാക്കി. തെലങ്കാനയിലെ ജഡ്‌ചർല സർക്കാർ ആശുപത്രിയിലാണ് നടുക്കുന്ന സംഭവം. ആശുപത്രിയുടെ അടിസ്ഥാന സൗകര്യങ്ങളിലെ ഗുരുതരമായ വീഴ്‌ചകളെയാണ് ഈ സംഭവം തുറന്നുകാട്ടുന്നത്. ഇത് ആളുകൾക്കിടയിൽ വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.

പോൾ ഭീമേശ്വർ (32) എന്നയാളുടെ മൃതദേഹമാണ് നായ വലിച്ചു കീറിയത്. ജഡ്‌ചർല മണ്ഡലത്തിലെ നാഗശാല ഗ്രാമനിവാസിയാണ് ഇയാൾ. പൊലീസാണ് മൃതദേഹം ആശുപത്രി മോർച്ചറിയിലേയ്‌ക്ക് മറ്റിയത്. അടിസ്ഥാന സൗകര്യങ്ങളുടെ കുറവ് കാരണം ഭീമേശ്വറിൻ്റെ മൃതദേഹം നിലത്താണ് സൂക്ഷിച്ചിരുന്നത്. തുടർന്ന് പരിസരത്ത് നിന്നുള്ള നായ വന്ന് മൃതദേഹം ഭക്ഷിക്കുകയായിരുന്നു. അസ്വസ്ഥജനകമായ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോട് പൊതുജനങ്ങളിൽ വലിയ പ്രതിഷേധത്തിന് കാരണമായി.പോസ്റ്റ്‌മോർട്ടം ജീവനക്കാർ എത്തിയപ്പോൾ നായ ഓടിപ്പോയെന്നും ആശുപത്രി ജീവനക്കാർ അതിനെ ഓടിച്ചുകളഞ്ഞെന്നും  ആശുപത്രി സൂപ്രണ്ട് ചന്ദ്രകല മാധ്യമങ്ങളോട്  പറഞ്ഞു.

അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം കാരണം അടുത്തിടെ പോസ്റ്റ്‌മോർട്ടത്തിനായി കൊണ്ടുവന്ന മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിട്ടില്ലെന്ന് ആശുപത്രി വൃത്തങ്ങൾ വെളിപ്പെടുത്തി. പകരം രാത്രി മുഴുവൻ ആംബുലൻസിനുള്ളിൽ സൂക്ഷിക്കുകയായിരുന്നു, പിറ്റേന്ന് രാവിലെ പോസ്റ്റ്‌മോർട്ടം നടത്തി. സൗകര്യങ്ങളുടെയും സുരക്ഷയുടെയും അഭാവത്തെക്കുറിച്ച് ഉന്നത അധികാരികൾക്ക് നിരവധി തവണ നിവേദനം നൽകിയിട്ടും, ഇതുവരെ ഒരു നടപടികളൊന്നും സ്വീകരിച്ചിട്ടില്ലെന്ന് ആശുപത്രി അധികൃതർ പറയുന്നു.