"രാത്രിയില്‍ പെണ്‍കുട്ടികളെ പുറത്തിറങ്ങാന്‍ അനുവദിക്കരുത്"; മമത ബാനര്‍ജി

"രാത്രിയില്‍ പെണ്‍കുട്ടികളെ പുറത്തിറങ്ങാന്‍ അനുവദിക്കരുത്";  മമത ബാനര്‍ജി


കൊൽക്കത്ത:  രാത്രിയിൽ പെൺകുട്ടികളെ പുറത്തിറങ്ങാൻ അനുവദിക്കരുതെന്ന്  പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനര്‍ജി പെണ്‍കുട്ടികള്‍ അവരെ സ്വയം സംരക്ഷിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.ഹോസ്റ്റലുകളിൽ താമസിക്കുന്ന വിദ്യാർഥികൾ, പ്രത്യേകിച്ച് പശ്ചിമ ബംഗാളിലേക്ക് പുറത്ത് നിന്നും പഠിക്കാന്‍ വന്നവര്‍ ഹോസ്റ്റലുകളിലെ നിയമങ്ങൾ പാലിക്കണമെന്നും  അവർക്ക് എവിടെ വേണമെങ്കിലും പോകാനുള്ള മൗലികാവകാശമുണ്ടെങ്കിലും, രാത്രി വൈകി പുറത്തിറങ്ങുന്നത് ഒഴിവാക്കണം എന്നും മമത പറഞ്ഞു.ദുർഗാപൂരിലെ മെഡിക്കല്‍ വിദ്യാര്‍ഥിനിയുടെ കൂട്ടബലാത്സംഗവുമായി ബന്ധപ്പെട്ട  വാർത്താസമ്മേളനത്തിലാണ്   മമത ബാനര്‍ജിയുടെ പ്രതികരണം .

ഓരോ വ്യക്തിയുടെയും നീക്കങ്ങൾ നിരീക്ഷിക്കുന്നതിൽ പൊലീസിന് ചില പരിമിതികളുണ്ട്. രാത്രിയിൽ ആരാണ് വീട്ടിൽ നിന്ന് ഇറങ്ങുന്നതെന്ന് ഉദ്യോഗസ്ഥർക്ക് അറിയാൻ കഴിയില്ല. എല്ലാ വീടുകൾക്കും പുറത്ത് കാവൽ നിൽക്കാനും കഴിയില്ല" - മമത പറഞ്ഞു. "ഞെട്ടിപ്പിക്കുന്നസംഭവത്തിൽ " കുറ്റവാളികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നുപറഞ്ഞ മുഖ്യമന്ത്രി കുറ്റം ചെയ്‌തവർ ആരായാലും കർശനമായി ശിക്ഷിക്കപ്പെടുമെന്നും മൂന്ന് പേരെ ഇതിനകം അറസ്റ്റ് ചെയ്‌തതായും മാധ്യമങ്ങളെ അറിയിച്ചു . എന്തു കൊണ്ട് നിങ്ങള്‍ ഇതൊന്നും ചോദ്യം ചെയ്യുന്നില്ല എന്ന്  അവർ  മാധ്യമങ്ങളോറ്റു തിരിച്ചു ചോദിക്കുകയും ചെയ്തു.