നഴ്‌സിംഗ് സമൂഹത്തിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് ഡോ. ആസാദ് മൂപ്പൻ
എറണാകുളം :സംസ്ഥാനത്ത് നഴ്‌സുമാരുടെ വേതനവുമായി ബന്ധപ്പെട്ട ചർച്ചകൾ സജീവമായിരിക്കെ, നഴ്‌സിംഗ് സമൂഹത്തിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് ആസ്റ്റർ ഡി.എം ഹെൽത്ത്‌കെയർ ചെയർമാൻ ഡോ. ആസാദ് മൂപ്പൻ. കേരള സർക്കാർ നിർദ്ദേശിക്കുന്ന മിനിമം വേതനം നഴ്‌സുമാർക്ക് നൽകുമെന്നും, വേതന വിഷയത്തിൽ സർക്കാർ സ്വീകരിക്കുന്ന തീരുമാനത്തെ പൂർണ്ണമായും പിന്തുണയ്ക്കുമെന്നും അദ്ദേഹം ഇന്ന് പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.
നമ്മുടെ ആരോഗ്യസംരക്ഷണ സംവിധാനത്തിന്റെ കരുത്തും നട്ടെല്ലുമാണ് നഴ്‌സുമാർ. രോഗീപരിചരണത്തിൽ അവർ നൽകുന്ന സേവനങ്ങൾ വിലമതിക്കാനാവാത്തതാണ്. നഴ്‌സിംഗ് എന്ന മഹത്തായ തൊഴിലിനോട് എന്നും ആദരവ് പുലർത്തുന്ന സ്ഥാപനമാണ് ആസ്റ്റർ ഡി.എം ഹെൽത്ത്‌കെയർ. ഓരോ ദിവസവും അവർ പുലർത്തുന്ന അർപ്പണബോധത്തെയും കഠിനാധ്വാനത്തെയും ഞങ്ങൾ ഹൃദയപൂർവ്വം അംഗീകരിക്കുന്നു'- ഡോ. ആസാദ് മൂപ്പൻ പറഞ്ഞു.വേതനവുമായി ബന്ധപ്പെട്ട് കേരളത്തിലെ നഴ്‌സുമാർ ഉന്നയിച്ചിട്ടുള്ള ആശങ്കകൾ മനസ്സിലാക്കുന്നുണ്ടെന്ന് പറഞ്ഞ അദ്ദേഹം, ഉത്തരവാദിത്തമുള്ള ഒരു ആരോഗ്യ സേവനദാതാവ് എന്ന നിലയിലാണ് മിനിമം വേതന വിഷയത്തിൽ കേരള സർക്കാർ സ്വീകരിക്കുന്ന തീരുമാനത്തെ പൂർണ്ണമായും പിന്തുണയ്ക്കുന്നതെന്ന് കൂട്ടിച്ചേർത്തു. സർക്കാർ വിജ്ഞാപനങ്ങൾക്ക് അനുസൃതമായി ജീവനക്കാരുടെ വേതനം ക്രമീകരിക്കുന്നതിൽ ആസ്റ്റർ എപ്പോഴും കൃത്യത പുലർത്തിയിട്ടുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.നിയമപരമായ വേതനത്തിന് പുറമെ, ജീവനക്കാർക്കുള്ള ഇൻഷുറൻസ് പരിരക്ഷയും ബോർഡിന്റെയും മാനേജ്‌മെന്റിന്റെയും തീരുമാനപ്രകാരമുള്ള മറ്റ് ആനുകൂല്യങ്ങളും ആസ്റ്റർ ഡി.എം ഹെൽത്ത്‌കെയർ ഉറപ്പാക്കുന്നുണ്ടെന്നും ഡോ. ആസാദ് മൂപ്പൻ പ്രസ്താവനയിൽ വിശദീകരിച്ചു.നിയമപരമായ വേതനത്തിന് പുറമെ, ജീവനക്കാർക്കുള്ള ഇൻഷുറൻസ് പരിരക്ഷയും ബോർഡിന്റെയും മാനേജ്‌മെന്റിന്റെയും തീരുമാനപ്രകാരമുള്ള മറ്റ് ആനുകൂല്യങ്ങളും ആസ്റ്റർ ഡി.എം ഹെൽത്ത്‌കെയർ ഉറപ്പാക്കുന്നുണ്ടെന്നും ഡോ. ആസാദ് മൂപ്പൻ വിശദീകരിച്ചു.