പി.കെ.ശശിക്ക് പാർട്ടി ഓഫിസ് അനാശാസ്യ കേന്ദ്രമായിരുന്നെന്ന് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി

പി.കെ.ശശിക്ക് പാർട്ടി ഓഫിസ് അനാശാസ്യ കേന്ദ്രമായിരുന്നെന്ന് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി

പാലക്കാട്: പികെ ശശിക്കെതിരെ ആക്രമണം കടുപ്പിച്ച് പാലക്കാട്ടെ സിപിഎം നേതാക്കൾ. പികെ ശശിക്ക് സിപിഎമ്മിൽ കിട്ടിയത് അമിതലാളനയെന്ന് സംസ്ഥാന സമിതിയംഗം എൻഎൻ കൃഷ്‌ണദാസ്. പികെ ശശിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ജില്ലാ സെക്രട്ടറി ഇഎൻ സുരഷ് ബാബുവും വിമർശിച്ചു.

ശശിക്ക് പാർട്ടി ഓഫിസ് അനാശാസ്യ കേന്ദ്രമായിരുന്നെന്ന് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി കെസി റിയാസുദീൻ വിമർശിച്ചപ്പോൾ സ്ത്രീകൾക്ക് ഇനി പാർട്ടി ഓഫിസിൽ വരാമെന്നായിരുന്നു മണ്ണാർക്കാട് ഏരിയ സെക്രട്ടറി എൻകെ നാരായണൻകുട്ടിയുടെ വിമർശനം. എന്നാൽ ഒപ്പം ചേരാത്തവർക്കെതിരെ അപവാദ പ്രചാരണമാണ് നടത്തുന്നതെന്ന് ജില്ല സെക്രട്ടേറിയറ്റ് അംഗം വി ചെന്താമരാക്ഷൻ കുറ്റപ്പെടുത്തി. ശശി വിഭാഗീയതയുടെ നേതാവായിരുന്നെന്ന് ശ്രീകൃഷ്‌ണപുരം ഏരിയ സെക്രട്ടറി കെ ജയദേവനും വിമർശനമുന്നയിച്ചു.ശശിയുടെ വ്യക്‌തിപരമായ ആക്രമണങ്ങളിൽ ജില്ലാ സെക്രട്ടറി സുരേഷ് ബാബു പ്രതികരിച്ചു. പാർട്ടി നടപടി നേരിട്ടയാൾക്ക് മറുപടി നൽകേണ്ടതില്ലെന്നാണ് പ്രതികരണം. ''എനിക്കെതിരെ ആരോപണം ജില്ലാ സെക്രട്ടറി ആയതിനാലാണ്. ശശി തെറ്റുതിരുത്തി തിരിച്ചെത്തുമെന്നാണ് പ്രതീക്ഷ. അമിത ലാളന കിട്ടിയതിനാലാകാം ശശി പാർട്ടിക്കെതിരെ തിരിഞ്ഞത്'' - ജില്ലാ സെക്രട്ടറി ഇഎൻ സുരേഷ് ബാബു പ്രതികരിച്ചു.