രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗക്കേസ് : തെളിവെടുപ്പില്‍ ഗുരുതര വീഴ്‌ച വരുത്തിയ ഡിവൈഎസ്‌പിക്ക് സസ്പെന്ഷൻ.

പത്തനംതിട്ട: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എതിരായ ബലാത്സംഗക്കേസിൾ തിരുവല്ലയിൽ നടന്ന തെളിവെടുപ്പില്‍ ഗുരുതര വീഴ്‌ച വരുത്തിയ ഡിവൈഎസ്‌പിക്ക് സസ്പെന്ഷൻ. ഡിവൈഎസ്‌പി എസ് നന്ദകുമാറിനെയാണ് സസ്‌പെൻഡ് ചെയ്‌തത്. ഡിജിപിയുടെ ശുപാർശയെ തുടർന്നാണ് ആഭ്യന്തരവകുപ്പിൻ്റെ നടപടി.
തെളിവെടുപ്പിന് ഡിവൈഎസ്‌പി സ്ഥലത്ത് ഉണ്ടായിരുന്നില്ലെന്നും പ്രത്യേക നിർദേശം ഉണ്ടായിട്ടും ഡിവൈഎസ്‌പി എത്താത്തത് ഗുരുതര വീഴ്‌ചയാണെന്നും സസ്പെൻഷൻ ഉത്തരവില്‍ പറയുന്നു. സസ്പെൻഷനൊപ്പം നന്ദകുമാറിനെതിരെ വകുപ്പുതല അന്വേഷണം നടത്തണമെന്നും ഉത്തരവിലുണ്ട്. സംഭവത്തിൽ ക്രമസമാധാന ചുമതലയുള്ള എഡിജിപി നേരത്തെ സമർപ്പിച്ച റിപ്പോർട്ടാണ് ഡിജിപി പ്രത്യേക കുറിപ്പോടെ സർക്കാരിന് സമർപ്പിച്ചത്.തിരുവല്ലയിലെ ക്ലബ് സെവൻ ഹോട്ടലിൾ ഉൾപ്പെടെ എത്തിച്ചുള്ള തെളിവെടുപ്പിലാണ് ഗുരുതര വീഴ്‌ച. പ്രതിയെ കൊണ്ടുവരുന്ന പൊലീസ് സ്റ്റേഷൻ, കോടതി തുടങ്ങിയ സ്ഥലങ്ങളിൽ പ്രത്യേക സുരക്ഷ ഒരുക്കണമെന്ന് ജില്ലാ പൊലീസ് മേധാവി ഡിവൈഎസ്‌പിയെ അറിയിച്ചിരുന്നു. എന്നാൽ നന്ദകുമാർ ഇത്തരത്തിൽ സുരക്ഷ ഒരുക്കിയില്ല. ഇത് ഗുരുതര വീഴ്‌ചയാണ് തുടങ്ങിയ കാര്യങ്ങളാണ് കാര്യങ്ങളാണ് റിപ്പോർട്ടില്‍.ഇതിനിടെ രണ്ടാം ലൈംഗിക പീഡനക്കേസില്‍ ജാമ്യം റദ്ദാക്കണമെന്ന അന്വേഷണ സംഘത്തിൻ്റെ ഹർജിയില്‍ മറുപടി നല്‍കാൻ രാഹുൽ മാംങ്കൂട്ടത്തിൽ വീണ്ടും സമയം ആവശ്യപ്പെട്ടു.ഇത് സംബന്ധിച്ച ഹർജി തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി അടുത്ത ചൊവ്വാഴ്‌ച പരിഗണിക്കും. രണ്ടാം തവണയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ സമയം നീട്ടി ചോദിക്കുന്നത്.
ജാമ്യത്തിലുള്ള രാഹുല്‍ മാങ്കൂട്ടത്തില്‍ തന്നെ സ്വാധീനിക്കാൻ ശ്രമിച്ചെന്നു പറഞ്ഞ് അന്വേഷണ സംഘത്തെ സമീപിച്ചത്. തന്നെ ഫോണില്‍ വാട്സാപ്പ് കാൾ വിളിച്ച് സ്വാധീനിക്കാൻ ശ്രമിച്ചെണ് കാട്ടി രണ്ടാമത്തെ ലൈംഗികപീഡന പരാതി നല്‍കിയ അതിജീവിതയാണ് രാഹുല്‍ മാങ്കൂട്ടത്തലിനെതിരെ അന്വേഷണ സംഘത്തെ സമീപിച്ചത്. ജാമ്യവ്യവസ്ഥ ലംഘിച്ചെന്നും ജാമ്യം റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് അന്വേഷണസംഘം കോടതിയെ സമീപിച്ചത്.