പേരാമ്പ്ര സംഘര്‍ഷത്തിൽ ആരോപണ വിധേയരായ ഡിവൈഎസ്പിമാര്‍ക്ക് സ്ഥലംമാറ്റം

കോഴിക്കോട്: ഷാഫി പറമ്പിൽ എംപിക്ക് മര്‍ദ്ദനമേറ്റ പേരാമ്പ്ര സംഘര്‍ഷത്തില്‍ ആരോപണ വിധേയരായ ഡിവൈഎസ്പിമാര്‍ക്ക് സ്ഥലംമാറ്റം. പേരാമ്പ്ര ഡിവൈഎസ്പി സുനില്‍കുമാര്‍, വടകര ഡിവൈഎസ്പി ആര്‍ ഹരിപ്രസാദ് എന്നിവരെയാണ് സ്ഥലം മാറ്റിയത്.സുനില്‍ കുമാറിനെ ക്രൈംബ്രാഞ്ചിലേക്കും ഹരിപ്രസാദിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് എസിപിയായുമാണ് നിയമിച്ചിരിക്കുന്നത് . പേരാമ്പ്ര സംഘര്‍ഷത്തിനിടെ ഷാഫി പറമ്പിലിന് മര്‍ദ്ദനമേറ്റ സംഭവത്തില്‍ ഇരുഡിവൈഎസ്പിമാര്‍ക്കുമെതിരെ ആരോപണവുമായി കോൺഗ്രസ്സ് രംഗത്തു വന്നിരുന്നു.ഇവർക്കെതിരെ അഞ്ചു ദിവസത്തിനകം കണ്ടെത്തി നടപടി സ്വീകരിച്ചില്ലെങ്കില്‍ കടുത്ത പ്രക്ഷോഭത്തിലേക്ക് പോകുമെന്ന് കോണ്‍ഗ്രസ് മുന്നറിയിപ്പും നല്‍കിയിരുന്നു. എന്നാൽ തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തെ 23 ഡിവൈഎസ്പിമാരെ സ്ഥലംമാറ്റിയതിൻ്റെ ഭാഗമായുള്ള സ്ഥലം മാറ്റം മാത്രമാണെന്നും അച്ചടക്ക നടപടിയല്ലെന്നുമാണ് പൊലീസ് വൃത്തങ്ങൾ അറിയിച്ചത്.