ചികിത്സയിലെ പിഴവ് : ഡോംബിവ്‌ലി നിവാസിയായ മലയാളി വയോധിക ഗുരുതരാവസ്ഥയിൽ

ചികിത്സയിലെ പിഴവ് : ഡോംബിവ്‌ലി നിവാസിയായ  മലയാളി വയോധിക   ഗുരുതരാവസ്ഥയിൽ

മുംബൈ: ഡോക്റ്ററുടെ ശസ്ത്രക്രിയയിലെ പിഴവുമൂലം ഡോംബിവ്‌ലി നിവാസിയായ മലയാളിവയോധിക ശരീരം അനക്കാൻ കഴിയാത്ത വിധം ഗുരുതരാവസ്ഥയിൽ തുടരുന്നു..

ഡോംബിവ്‌ലി (ഈസ്ററ് )പെൻഡർക്കർ കോളേജിനു സമീപം താമസിക്കുന്ന (Ishan Chs ltd,R-6, Midc) സുകുമാരൻനായരുടെ ഭാര്യ ശ്രീദേവിയാണ് കഴിഞ്ഞ ഒരുമാസത്തിൽ നടത്തിയ നാല് ശസ്ത്രക്രിയ മൂലം ഇപ്പോൾ ശരീരം ചലിപ്പിക്കാൻ കഴിയാത്തവിധം ദുരിതാ വസ്ഥയിൽ കഴിയുന്നത്. ഡോക്റ്ററുടെ ചികിത്സയിലേയും ശാസ്ത്രക്രിയയിലേയും പിഴവുകൾ മൂലമാണ് ഭാര്യയ്ക്ക് ഈ അവസ്ഥവന്നതെന്ന് സുകുമാരൻ നായർ 'വേൾഡ് എം ന്യുസി'നോട് പറഞ്ഞു. പത്തനംത്തിട്ട ജില്ലയിൽ അടൂരിലെ കൊടുമൺസ്വദേശികളാണ് ദമ്പതികൾ .

കഴിഞ്ഞ നാലുവർഷമായി ഭാര്യ ശ്രീദേവി  നടക്കാൻ കഴിയാത്തവിധം കാലിലെ വേദനകൊണ്ട് ബുദ്ധിമുട്ടിയിരുന്നതായും വെരിക്കോസ് ഞരമ്പുകളിലെ പ്രശ്‌നമാണെന്ന് അറിഞ്ഞ ശേഷം കേരളത്തിലെ കുണ്ടറയിലെ പ്രശസ്‌തമായ  ക്ലിനിക്കിൽ കൊണ്ട് പോയി ചികിത്സിപ്പിച്ചിരുന്നതായും സുകുമാരൻ നായർ പറഞ്ഞു .എന്നിട്ടും മാറാത്തതിനെ തുടർന്നാണ് മുംബൈയിൽ ചികിത്സിക്കാൻ തീരുമാനിക്കുന്നത്.ഡോംബിവ്‌ലി ഈസ്റ്റിലെ ഡോ.രാഹുൽ ഖർണ്ടിക്കറാണ് ( orthopedic surgeon) തുടക്കത്തിൽ ചികിത്സിച്ചിരുന്നത് .അദ്ധേഹം നിർദ്ദേശിച്ച പ്രകാരമുള്ള  മരുന്നുകൾ പലതും കഴിച്ചെങ്കിലും ഒരുമാറ്റവും കാണാത്തതിനെ തുടർന്ന് എംആർ സ്‌കാൻ എടുക്കാൻ നിർദ്ദേശിക്കുകയായിരുന്നു .

"സ്‌കാൻ റിപ്പോർട്ട് കണ്ടതിന് ശേഷം വളരെ നിസ്സാരമായി ഇതിലൊന്നും പ്രശ്നമില്ലാ എന്ന് പറഞ് ഡോക്ട്ടർ ഒഴിവാക്കാൻ ശ്രമിച്ചു .അതിൽ സംശയം തോന്നിയപ്പോഴാണ് ഡോംബിവ്‌ലിയിലെ  പ്രമേഹരോഗ ചികിത്സാവിദഗ്ദ്ധൻ നിഖിൽ നശ്ശിക്കറെ കാണുന്നത് .അദ്ദേഹം സ്‌കാൻ റിപ്പോർട്ട് നോക്കിയശേഷം ഒരു ന്യുറോ സർജനെ കാണാൻ നിർദ്ദേശിക്കുകയായിരുന്നു . ഡോംബിവ്‌ലിയിലെ തൻ്റെ  ക്ലിനിക്കിൽ ശനി ,ഞായർ ദിവസങ്ങളിൽ വന്നിരിക്കുന്ന,ഘാട്കോപ്പർ റെയിൽവേസ്റ്റേഷന് സമീപമുള്ള പരേഖ് ഹോസ്പിറ്റലിലെ ഡോ. നിഷാത് ഗോഡ(Dr. Nishat Goda )യെ കാണാനാണ് ഡോക്ട്ടർ പറഞ്ഞത്. അയാളാണ് കഴിഞ്ഞ ഒരുമാസത്തിനിടയിൽ  സ്പൈനിലും കഴുത്തിലും സെർവിക്കൽ ഭാഗത്തും മൂന്നു ശസ്ത്രക്രിയകൾ നടത്തി രോഗിയെ അനങ്ങാൻ കഴിയാത്ത വിധമാക്കിയത്  " സുകുമാരൻനായർ ആരോപിച്ചു. 

ഡോക്റ്റർ  പറഞ്ഞതുപ്രകാരമാണ്  ആംബുലൻസിൽ ചെമ്പൂരിൽ പോയി (Gurmeet Imaging Diagnostic Center- Chembur) സർവിക്കൽ ഭാഗത്തുള്ള സ്‌കാൻ ചെയ്യുന്നത് . അതിൻ്റെ റിപ്പോർട്ടോ മറ്റു കാര്യങ്ങളോ ഞങ്ങളെ കാണിച്ചില്ല .ആശുപത്രിയിൽ എത്തിയ ഉടൻ പെട്ടെന്നൊരു സർജറി വേണമെന്നു പറഞു രണ്ടാമത്തെ ശസ്ത്രക്രിയ നടത്തി .അതിനുശേഷം കൈയൊന്നും അനക്കാൻ പറ്റാതെയായി .അനസ്‌തേഷ്യ കൊണ്ട് സംഭവിച്ചതാണ് അതൊക്കെ രണ്ടുദിവസം കൊണ്ട് ശരിയാകും എന്ന് പറഞ്ഞ ഡോക്ട്ടർ വീട്ടിൽ പോയശേഷം ഒരു ഫിസിയോ തെറാപ്പിസ്റ്റിനെകണ്ട് ചികിത്സ തുടങ്ങാൻ നിർദ്ദേശിക്കുകയായിരുന്നു.  ഹോസ്പിറ്റലിൽ നിന്നും ഡിസ്ചാർജ്ജായി ഡോംബിവ്‌ലിയിലെ ഫിസിയോ തെറാപ്പിസ്റ്റിന്റ  ചികിത്സ തുടങ്ങിയപ്പോഴാണ് ശസ്ത്രകിയ ചെയ്തഭാഗത്തുനിന്നും രക്തവും പഴുപ്പും ലീക്കാകുന്നത് ശ്രദ്ധയിൽപ്പെടുന്നത് .

"ഈ കാര്യം ഡോക്റ്ററെ അറിയിച്ചപ്പോൾ ആശുപത്രിയിൽ വരേണ്ട അവിടെ ഏതെങ്കിലും ഡോക്റ്ററെ കണ്ടാൽ മതി എന്നാണ് അയാൾ പറഞ്ഞത് . പക്ഷേ ഞാൻ അതിന് തയ്യാറായില്ല .ഞാൻ ഭാര്യയേയും കൊണ്ട് ആംബുലൻസിൽ ഘാട്കോപ്പറിലേക്ക് പോയി .വീണ്ടും ഒരു അടിയന്തിര ശസ്ത്രക്രിയക്കാണ് അയാൾ നിർദ്ദേശിച്ചത് .വീണ്ടും ത്രോട്ടിൽ സർജറി ചെയ്‌തു .അതിനുശേഷം വീട്ടിലേക്ക് പറഞ്ഞു വിട്ടു."

ആശുപത്രിബില്ലുകൾക്ക് പുറമെ ഡോ. നിഷാത് ഗോഡ ഒരു ലക്ഷം രൂപ വാങ്ങിയതായും സുകുമാരൻ നായർ പറഞ്ഞു.വളരെ മോശവും പരുഷമായും തങ്ങളോട് പെരുമാറിയിരുന്നതായും അദ്ദേഹം പറഞ്ഞു. 

ചികിത്സയുമായി ബന്ധപ്പെട്ട കാര്യങ്ങളൊക്കെ സുകുമാരൻ നായർ കുറച്ചു ദിവസങ്ങൾക്ക് മുമ്പ്  തനിക്ക് പരിചയമുള്ള മറ്റൊരു ഡോക്റ്ററേ അറിയിച്ചപ്പോൾ രോഗി ഗുരുതരാവസ്ഥയിൽ ആണെന്നും ഉടൻതന്നെ താനയിലുള്ള ബേതാനി (Bethany Hospital)ഹോസ്പിറ്റലിലെ ഡോ.അയ്യരെ കാണണം എന്ന് നിർദ്ദേശിക്കുകയായിരുന്നു.ചികിത്സാപിഴവ് ബോധ്യപ്പെടുകയും രോഗിയുടെ ഗുരുതരാവസ്ഥ മനസ്സിലാക്കുകയും ചെയ്‌ത ഡോ.അയ്യർ  സുകുമാരൻ നായരോട് പോലീസിൽ പരാതി നൽകാനാണ് ആദ്യം ആവശ്യപ്പെട്ടത് .പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തശേഷം കഴിഞ്ഞ നാലു ദിവസമായി ഡോ.അയ്യരുടെ ചികിത്സയിലാണ് ശ്രീദേവിസുകുമാരൻനായർ . 

(cervical region is the neck area of the spine, consisting of seven vertebrae (C1-C7) that support the head, protect the spinal cord, and enable head and neck movements)