കേരളം :14 ജില്ലകളിലെ ഗ്രാമപഞ്ചായത്ത് അധ്യക്ഷ സംവരണം പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് കമ്മിഷൻ

കേരളം :14 ജില്ലകളിലെ ഗ്രാമപഞ്ചായത്ത് അധ്യക്ഷ സംവരണം പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് കമ്മിഷൻ

തിരുവനന്തപുരം: സംസ്ഥാനത്തെ ഗ്രാമപഞ്ചായത്ത് അധ്യക്ഷൻമാർക്ക് സംവരണം ഏർപ്പെടുത്തിയ ഗ്രാമപഞ്ചായത്തുകളുടെ പട്ടിക സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷൻ പ്രസിദ്ധീകരിച്ചു. വിവിധ ജില്ലകളിൽ പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾക്കും വനിതകൾക്കുമായി സംവരണം ചെയ്ത ഗ്രാമപഞ്ചായത്തുകളുടെ വിവരങ്ങളാണ് കമ്മിഷൻ പുറത്തുവിട്ടിട്ടുള്ളത്. ഓരോ ജില്ലയിലും സംവരണം ലഭിച്ച പഞ്ചായത്തുകളുടെ പൂർണ്ണവിവരങ്ങൾ താഴെക്കൊടുക്കുന്നു.

തിരുവനന്തപുരം: ജില്ലയിൽ പട്ടികജാതി വിഭാഗത്തിലെ വനിതകൾക്കായി സംവരണം ചെയ്തിരിക്കുന്നത് വിളപ്പിൽ, വെമ്പായം, ആനാട്, കല്ലറ, ഇടവ എന്നീ ഗ്രാമപഞ്ചായത്തുകളാണ്. പട്ടികജാതി സംവരണം കാരോട്, കുളത്തൂർ, ആര്യങ്കോട്, വിളവൂർക്കൽ എന്നീ പഞ്ചായത്തുകളിലാണ്. വിതുര ഗ്രാമപഞ്ചായത്ത് പട്ടികവർഗ സ്ത്രീ സംവരണത്തിനായി നീക്കിവച്ചിരിക്കുന്നു. വനിതാ സംവരണം ലഭിച്ച പഞ്ചായത്തുകൾ പൂവാർ, വെള്ളറട, പെരുങ്കടവിള, കൊല്ലയിൽ, അതിയന്നൂർ, കോട്ടുകാൽ, വെങ്ങാനൂർ, മാറനല്ലൂർ, ബാലരാമപുരം, പള്ളിച്ചൽ, കല്ലിയൂർ, അണ്ടൂർക്കോണം, പോത്തൻകോട്, അഴൂർ, കാട്ടാക്കട, പൂവച്ചൽ, ആര്യനാട്, കുറ്റിച്ചൽ, തൊളിക്കോട്, അരുവിക്കര, മാണിക്കൽ, പുല്ലമ്പാറ, പാങ്ങോട്, കരവാരം, പഴയകുന്നുമ്മേൽ, കിളിമാനൂർ, മടവൂർ, അഞ്ചുതെങ്ങ്, ചിറയിൻകീഴ്, മുദാക്കൽ, മണമ്പൂർ എന്നിവയാണ്.

കൊല്ലം: ജില്ലയിൽ വിളക്കുടി, തെന്മല, പൂയപ്പള്ളി, കരീപ്ര, വെളിനല്ലൂർ എന്നീ പഞ്ചായത്തുകൾ പട്ടികജാതി സ്ത്രീ സംവരണത്തിന് അർഹമായി. പട്ടികജാതി സംവരണം കുലശേഖരപുരം, അലയമൺ, അഞ്ചൽ, കരവാളൂർ, പേരയം എന്നിവിടങ്ങളിലാണ്. വനിതാ സംവരണം ലഭിച്ച പഞ്ചായത്തുകൾ: തഴവ, ആലപ്പാട്, വെസ്റ്റ് കല്ലട, ശൂരനാട് സൗത്ത്, പോരുവഴി, ശൂരനാട് നോർത്ത്, മൈനാഗപ്പള്ളി, വെട്ടിക്കവല, മൈലം, കുളക്കട, പവിത്രേശ്വരം, പിറവന്തൂർ, പട്ടാഴി, പത്തനാപുരം, കുളത്തുപ്പുഴ, ഏരൂർ, വെളിയം, എഴുകോൺ, നെടുവത്തൂർ, തൃക്കാരുവ, പനയം, ചവറ, ഇളമ്പള്ളൂർ, കൊറ്റങ്കര, ചിതറ, കടക്കൽ, ഇളമാട്, കുമ്മിൾ, ചാത്തന്നൂർ.

പത്തനംതിട്ട: പട്ടികജാതി സ്ത്രീ സംവരണം വടശ്ശേരിക്കര, അരുവാപ്പുലം, മലയാലപ്പുഴ പഞ്ചായത്തുകളിലാണ്. പട്ടികജാതി സംവരണം കല്ലൂപ്പാറ, പെരിങ്ങര പഞ്ചായത്തുകൾക്ക് ലഭിച്ചു. വനിതാ സംവരണം ഏർപ്പെടുത്തിയ പഞ്ചായത്തുകൾ ഇവയാണ്: കവിയൂർ, കൊറ്റനാട്, കോട്ടാങ്ങൽ, കടപ്ര, കുറ്റൂർ, നിരണം, ഇരവിപേരൂർ, തോട്ടപ്പുഴശ്ശേരി, പുറമറ്റം, ഓമല്ലൂർ, ചെന്നീർക്കര, ചെറുകോൽ, റാന്നി, റാന്നി-പെരുനാട്, ചിറ്റാർ, സീതത്തോട്, വെച്ചൂച്ചിറ, പ്രമാടം, വള്ളിക്കോട്, തണ്ണിത്തോട്, പന്തളം തെക്കേക്കര, ഏനാദിമംഗലം, ഏറത്ത്, കൊടുമൺ.

ആലപ്പുഴ: ജില്ലയിൽ വയലാർ, പാണ്ടനാട്, വീയപുരം, മുതുകുളം എന്നീ പഞ്ചായത്തുകളാണ് പട്ടികജാതി സ്ത്രീ സംവരണത്തിനായി മാറ്റിവച്ചത്. പട്ടികജാതി സംവരണം പട്ടണക്കാട്, ചേർത്തല സൗത്ത്, മാരാരിക്കുളം നോർത്ത് എന്നിവിടങ്ങളിലാണ്. വനിതാ സംവരണം ലഭിച്ച പഞ്ചായത്തുകൾ: അരൂക്കുറ്റി, ചേന്നം-പള്ളിപ്പുറം, തൈക്കാട്ടുശ്ശേരി, എഴുപുന്ന, കോടംതുരുത്ത്, കടക്കരപ്പള്ളി, ആര്യാട്, മണ്ണഞ്ചേരി, അമ്പലപ്പുഴ നോർത്ത്, പുന്നപ്ര സൗത്ത്, പുന്നപ്ര നോർത്ത്, പുറക്കാട്, എടത്വ, കൈനകരി, തകഴി, ചെറിയനാട്, ആല, പുലിയൂർ, തിരുവൻവണ്ടൂർ, മുളക്കുഴ, തൃക്കുന്നപ്പുഴ, കരുവാറ്റ, മാവേലിക്കര തെക്കേക്കര, ചെട്ടികുളങ്ങര, തഴക്കര, ചുനക്കര, പാലമേൽ, മാവേലിക്കര - താമരക്കുളം, ചേപ്പാട്, ആറാട്ടുപുഴ, കൃഷ്ണപുരം, ദേവികുളങ്ങര.

കോട്ടയം: ജില്ലയിൽ പട്ടികജാതി സ്ത്രീ സംവരണം മറവൻതുരുത്ത്, നെടുംകുന്നം പഞ്ചായത്തുകളിലാണ്. പട്ടികജാതി സംവരണം വാകത്താനം, വാഴപ്പളളി, ചിറക്കടവ് എന്നിവിടങ്ങളിൽ ഏർപ്പെടുത്തി. പട്ടികവർഗ സംവരണത്തിനായി എരുമേലി ഗ്രാമപഞ്ചായത്തിനെ ഉൾപ്പെടുത്തി. വനിതാ സംവരണം ലഭിച്ച പഞ്ചായത്തുകൾ: തലയാഴം, വെച്ചൂർ, കല്ലറ, മുളക്കുളം, വെള്ളൂർ, നീണ്ടൂർ, തിരുവാർപ്പ്, അതിരമ്പുഴ, കടപ്ലാമറ്റം, മരങ്ങാട്ടുപള്ളി, വെളിയന്നൂർ, ഉഴവൂർ, മീനച്ചിൽ, മുത്തോലി, മേലുകാവ്, പൂഞ്ഞാർ തെക്കേക്കര, തീക്കോയി, തലപ്പലം, തിടനാട്, ഏലിക്കുളം, മണർകാട്, കിടങ്ങൂർ, മീനടം, മാടപ്പള്ളി, പായിപ്പാട്, വെള്ളാവൂർ, വാഴൂർ, മണിമല, കാഞ്ഞിരപ്പള്ളി, കൂട്ടിക്കൽ, പാറത്തോട്, വിജയപുരം, അയർക്കുന്നം.

ഇടുക്കി: ജില്ലയിൽ പട്ടികജാതി സ്ത്രീ സംവരണം ദേവികുളം, വണ്ടിപ്പെരിയാർ പഞ്ചായത്തുകളിലാണ്. രാജകുമാരി, അയ്യപ്പൻകോവിൽ, പെരുവന്താനം എന്നീ പഞ്ചായത്തുകൾക്ക് പട്ടികജാതി സംവരണം നൽകി. വെളിയാമറ്റം പഞ്ചായത്ത് പട്ടികവർഗ സ്ത്രീ സംവരണത്തിനും, വണ്ണപ്പുറം പട്ടികവർഗ സംവരണത്തിനും അർഹമായി. വനിതാ സംവരണം ലഭിച്ച പഞ്ചായത്തുകൾ: ബൈസൺവാലി, പള്ളിവാസൽ, ശാന്തൻപാറ, ചിന്നക്കനാൽ, പാമ്പാടുംപാറ, രാജാക്കാട്, ഉടുമ്പൻചോല, ഉടുമ്പന്നൂർ, കോടിക്കുളം, കൂടയത്തൂർ, ഇടുക്കി കഞ്ഞിക്കുഴി, അറക്കുളം, വാഴത്തോപ്പ്, മരിയാപുരം, ഉപ്പുതറ, വണ്ടൻമേട്, കാഞ്ചിയാർ, ഇരട്ടയാർ, ചക്കുപള്ളം, കരിങ്കുന്നം, മണക്കാട്, പുറപ്പുഴ, പീരുമേട്.

എറണാകുളം: ജില്ലയിൽ കാലടി, കുന്നുകര, പുത്തൻവേലിക്കര എന്നീ പഞ്ചായത്തുകളാണ് പട്ടികജാതി സ്ത്രീ സംവരണത്തിനായി തെരഞ്ഞെടുത്തത്. ചിറ്റാറ്റുകര, ചോറ്റാനിക്കര, ആമ്പല്ലൂർ, കോട്ടപ്പടി പഞ്ചായത്തുകൾക്ക് പട്ടികജാതി സംവരണം ലഭിച്ചു. വനിതാ സംവരണം ലഭിച്ച പഞ്ചായത്തുകൾ: കോട്ടുവള്ളി, ഏഴിക്കര, ആലങ്ങാട്, കടുങ്ങല്ലൂർ, മൂക്കന്നൂർ, അയ്യമ്പുഴ, ആലയാറ്റൂർ-നീലേശ്വരം, മുടക്കുഴ, രായമംഗലം, ഒക്കൽ, വെങ്ങോല, വാഴക്കുളം, കിഴക്കമ്പലം, ചേരാനല്ലൂർ, മുളവുകാട്, ഞാറക്കൽ, കുഴുപ്പിള്ളി, ചെല്ലാനം, കുമ്പളം, എടക്കാട്ടുവയൽ, മണീട്, പൂഞ്ഞൃക്ക, തിരുവാണിയൂർ, മഴുവന്നൂർ, നെല്ലിക്കുഴി, കവളങ്ങാട്, വാരപ്പെട്ടി, കിരമ്പാറ, കുട്ടമ്പുഴ, പാമ്പാക്കുട, രാമമംഗലം, നെടുമ്പാശ്ശേരി, പാറക്കടവ്, ശ്രീമൂലനഗരം, പായിപ്ര, കല്ലൂർക്കാട്, മാറാടി, വാളകം.

തൃശൂർ: ജില്ലയിൽ ചൂണ്ടൽ, തെക്കുംകര, മുല്ലശ്ശേരി, മതിലകം, വരന്തരപ്പള്ളി എന്നീ പഞ്ചായത്തുകൾക്കാണ് പട്ടികജാതി സ്ത്രീ സംവരണം ലഭിച്ചത്. കൈപ്പറമ്പ്, പെരിഞ്ഞനം, ഏറിയാട്, കാട്ടൂർ, കാടുകുറ്റി എന്നിവ പട്ടികജാതി സംവരണത്തിനായി ഉൾപ്പെടുത്തി. വനിതാ സംവരണം ലഭിച്ച പഞ്ചായത്തുകൾ ഇവയാണ്: പുന്നയൂർ, വടക്കേക്കാട്, കടവല്ലൂർ, വേലൂർ, ദേശമംഗലം, എരുമപ്പെട്ടി, വള്ളത്തോൾ നഗർ, കൊണ്ടാഴി, പയന്നൂർ, പാണഞ്ചേരി, അവന്നൂർ, മുളങ്കുന്നത്തുകാവ്, തോളൂർ, എളവള്ളി, വെങ്കിടങ്ങ്, തളിക്കുളം, നാട്ടിക, എടത്തിരുത്തി, കൈപ്പമംഗലം, ശ്രീനാരായണപുരം, ചാഴൂർ, മണലൂർ, അവിണിശ്ശേരി, പാറളം, വല്ലച്ചിറ, അളഗപ്പനഗർ, നെൻമണിക്കര, പുതുക്കാട്, തൃക്കൂർ, മൂരിയാട്, പറപ്പൂക്കര, വെള്ളാങ്ങല്ലൂർ, വേളുക്കര, ആളൂർ, അന്നമട, കുഴൂർ, കോടശ്ശേരി, കൊരട്ടി.

പാലക്കാട്: ജില്ലയിൽ വല്ലപ്പുഴ, കോട്ടോപ്പാടം, കാഞ്ഞിരപ്പുഴ, അകത്തേത്തറ, ആലത്തൂർ, തരൂർ, കണ്ണമ്പ്ര പഞ്ചായത്തുകൾ പട്ടികജാതി സ്ത്രീ സംവരണത്തിനായി നിശ്ചയിച്ചു. വിളയൂർ, വെള്ളിനേഴി, തെങ്കര, എരുത്തേംപതി, കൊഴിഞ്ഞാമ്പാറ, പുതുനഗരം എന്നിവിടങ്ങളിലാണ് പട്ടികജാതി സംവരണം. പട്ടികവർഗ സ്ത്രീ സംവരണത്തിനായി ഷോളയൂരിനെയും പട്ടികവർഗ സംവരണത്തിനായി വടകരപ്പതിയെയും പട്ടികയിൽ ഉൾപ്പെടുത്തി. വനിതാ സംവരണം ലഭിച്ച പഞ്ചായത്തുകൾ: ആനക്കര, ചാലിശ്ശേരി, കപ്പൂർ, നാഗലശ്ശേരി, പട്ടിത്തറ, കൊപ്പം, തിരുവേഗപ്പുറ, പരുതൂർ, അനങ്ങനടി, ചളവറ, ലക്കിടി-പേരൂർ, വാണിയംകുളം, നെല്ലായ, കടമ്പഴിപ്പുറം, കരിമ്പുഴ, തച്ചനാട്ടുകര, കരിമ്പ, കുമരുംപുത്തൂർ, തച്ചമ്പാറ, കോങ്ങാട്, മങ്കര, പറളി, കോട്ടായി, കുത്തന്നൂർ, തേങ്കുറിശ്ശി, കൊല്ലങ്കോട്, വടവന്നൂർ, പെരുവെമ്പ്, പട്ടഞ്ചേരി, അയിലൂർ, എലവഞ്ചേരി, വണ്ടാഴി, മരുതറോഡ്, കൊടുമ്പ്, എരിമയൂർ, കാവശ്ശേരി.

മലപ്പുറം: ജില്ലയിൽ ചേലേമ്പ്ര, കരുളായി, പുലാമന്തോൾ, എടയൂർ, നന്നംമുക്ക് എന്നീ പഞ്ചായത്തുകൾക്ക് പട്ടികജാതി സ്ത്രീ സംവരണം ലഭിച്ചു. പട്ടികജാതി സംവരണം ചുങ്കത്തറ, ചോക്കാട്, ചീക്കോട്, മൂന്നിയൂർ, പെരുവള്ളൂർ എന്നിവിടങ്ങളിലാണ്. ചാലിയാർ ഗ്രാമപഞ്ചായത്ത് പട്ടികവർഗ സ്ത്രീ സംവരണത്തിനായി മാറ്റിവച്ചപ്പോൾ, പട്ടികവർഗ സംവരണ വിഭാഗത്തിൽ പഞ്ചായത്തുകളൊന്നും ഉൾപ്പെടുത്തിയിട്ടില്ല. വനിതാ സംവരണം ലഭിച്ച പഞ്ചായത്തുകൾ: മൂത്തേടം, ചെറുകാവ്, പള്ളിക്കൽ, വാഴയൂർ, വാഴക്കാട്, പുളിക്കൽ, തിരുവാലി, മമ്പാട്, പോരൂർ, കാളിക്കാവ്, അമരമ്പലം, അരീക്കോട്, കാവന്നൂർ, പുൽപ്പറ്റ, എടവണ്ണ, ആനക്കയം, പൂക്കോട്ടൂർ, ഒതുക്കുങ്ങൽ, ആലിപ്പറമ്പ്, ഏലംകുളം, മേലാറ്റൂർ, വെട്ടത്തൂർ, കൂട്ടിലങ്ങാടി, മങ്കട, ഇരിമ്പിളിയം, ഒഴൂർ, നിറമരുതൂർ, പെരുമണ്ണ ക്ലാരി, അബ്ദുറഹ്‌മാൻ നഗർ, കണ്ണമംഗലം, ഊരകം, എടരിക്കോട്, തേഞ്ഞിപ്പാലം, പുറത്തൂർ, മംഗലം, വെട്ടം, വട്ടകുളം, കാലടി, ആലങ്ങോട്, വെളിയങ്കോട്.

കോഴിക്കോട്: ജില്ലയിൽ നൊച്ചാട്, തലക്കുളത്തൂർ, കൊടിയത്തൂർ എന്നിവ പട്ടികജാതി സ്ത്രീ സംവരണത്തിനായി നിശ്ചയിച്ചു. മണിയൂർ, പെരുമണ്ണ, ഒളവണ്ണ പഞ്ചായത്തുകൾക്ക് പട്ടികജാതി സംവരണം ലഭിച്ചു. പട്ടികവർഗ സ്ത്രീ സംവരണ വിഭാഗത്തിൽ ഒരു പഞ്ചായത്തും പട്ടികയിൽ ഉൾപ്പെട്ടിട്ടില്ല, എന്നാൽ നൻമണ്ട പഞ്ചായത്ത് പട്ടികവർഗ സംവരണത്തിന് അർഹമായി. വനിതാ സംവരണം ലഭിച്ച പഞ്ചായത്തുകൾ: ചേറോട്, ഒഞ്ചിയം, വളയം, നാദാപുരം, കായക്കൊടി, കാവിലുമ്പാറ, മരുതോങ്കര, നരിപ്പറ്റ, ആയഞ്ചേരി, തുറയൂർ, മേപ്പയൂർ, ചെറുവണ്ണിയൂർ, ചങ്ങരോത്ത്, പേരാമ്പ്ര, ചക്കിട്ടപ്പാറ, നടുവണ്ണൂർ, കോട്ടൂർ, പനങ്ങാട്, കൂരാച്ചൂണ്ട, അരിക്കുളം, മൂടാടി, ചേളന്നൂർ, കാക്കൂർ, നരിക്കുനി, കൂടരഞ്ഞി, മടവൂർ, താമരശ്ശേരി, ഓമശ്ശേരി, കട്ടിപ്പാറ, കോടഞ്ചേരി, മാവൂർ, ചാത്തമംഗലം.

വയനാട്: ജില്ലയിൽ പട്ടികജാതി സ്ത്രീ സംവരണ വിഭാഗത്തിൽ ഒരു പഞ്ചായത്തും പട്ടികയിലില്ല. മുട്ടിൽ പഞ്ചായത്തിന് പട്ടികജാതി സംവരണം ലഭിച്ചു. തിരുനെല്ലി, നൂൽപ്പുഴ എന്നീ പഞ്ചായത്തുകൾ പട്ടികവർഗ സ്ത്രീ സംവരണത്തിനായി മാറ്റിവച്ചു. വൈത്തിരി, മുപ്പൈനാട്, പനമരം എന്നിവ പട്ടികവർഗ സംവരണത്തിന് അർഹമായി. വനിതാ സംവരണം ലഭിച്ച പഞ്ചായത്തുകൾ: പൊഴുതന, തരിയോട്, മുള്ളൻകൊല്ലി, മീനങ്ങാടി, പൂതാടി, എടവക, പടിഞ്ഞാറത്തറ.

കണ്ണൂർ: ജില്ലയിൽ മാടായി പഞ്ചായത്ത് പട്ടികജാതി സ്ത്രീ സംവരണത്തിനും, ചെറുതാഴം പട്ടികജാതി സംവരണത്തിനും ഉൾപ്പെടുത്തി. ആറളം പഞ്ചായത്ത് പട്ടികവർഗ സ്ത്രീ സംവരണ വിഭാഗത്തിലാണ്. പട്ടികവർഗ സംവരണ വിഭാഗത്തിൽ പഞ്ചായത്തുകളൊന്നും ഉൾപ്പെടുത്തിയിട്ടില്ല. വനിതാ സംവരണം ലഭിച്ച പഞ്ചായത്തുകൾ: നടുവിൽ, ചെങ്ങളായി, പട്ടാവൂർ, പടിയൂർ കല്യാട്, ഉളിക്കൽ, വളപട്ടണം, അഴീക്കോട്, കൊളച്ചേരി, മുണ്ടേരി, ചെട്ടിലോട്ട്, ധർമ്മടം, പിണറായി, അഞ്ഞരക്കണ്ടി, ചിറ്റാരിപ്പറമ്പ്, കുന്നോത്തുപറമ്പ്, മാങ്ങാട്ടിടം.

കാസർകോട്: ജില്ലയിൽ ബേളൂർ പട്ടികജാതി സ്ത്രീ സംവരണത്തിനും, ചെങ്കള പട്ടികജാതി സംവരണത്തിനും ഉൾപ്പെടുത്തി. കള്ളാർ പഞ്ചായത്ത് പട്ടികവർഗ സ്ത്രീ സംവരണത്തിനായി നിശ്ചയിച്ചു. കിനാനൂർ-കരിന്തളം പട്ടികവർഗ സംവരണ വിഭാഗത്തിൽ ഉൾപ്പെട്ടു. വനിതാ സംവരണം ലഭിച്ച പഞ്ചായത്തുകൾ: ചെമ്മനാട്, ബേഡഡുക്ക, മീഞ്ച, മധൂർ, എൻമകജെ, മൊഗ്രാൽപുത്തൂർ, പിലിക്കോട്, കിനാനൂർ-കരിന്തളം, തൃക്കരിപ്പൂർ, പുല്ലൂർ-പെരിയ, പനയാൽ, പടന്ന, വെസ്റ്റ് എളേരി, ബളാൽ, ഈസ്റ്റ് എളേരി, മംഗൽപാടി, പുത്തിഗെ, കുമ്പള, മുളിയാർ, കോടോം-ബേളൂർ, അജാനൂർ, വലിയപറമ്പ, ഉദുമ, കുറ്റിക്കോൽ, പൈവളികെ.