വിഗ്രഹ നിമജ്ജനത്തിനിടെ ട്രാക്‌ടർ ട്രോളി മറിഞ്ഞ് പതിനൊന്ന് മരണം

ഭോപ്പാൽ: ദുർഗാ ദേവി വിഗ്രഹ നിമജ്ജനത്തിനിടെ ട്രാക്‌ടർ ട്രോളി മറിഞ്ഞ് പതിനൊന്ന് പേർക്ക് ദാരുണാന്ത്യം. ദസറ ദിനത്തോടനുബന്ധിച്ച് ഖണ്ട്വ ആർഡ്‌ല അണക്കെട്ടിൻ്റെ കായലിൽ നടന്ന നിമജ്ജനത്തിനിടെയാണ് ട്രാക്‌ടർ മറിഞ്ഞ് അപകടം ഉണ്ടായത്. ഇന്ന് വൈകുന്നേരത്തോടെയായിരുന്നു സംഭവം.ആളുകളെ വഹിച്ചുകൊണ്ട് പോയ ട്രാക്‌ടർ ട്രോളിയിൽ 30 ലധികം പേർ ഉണ്ടായിരുന്നു. ഇതിൽ എട്ട് പെൺകുട്ടികൾ ഉൾപ്പെടെ പതിനൊന്ന് പേർ ഇതിനകം മരിച്ചതായാണ് റിപ്പോർട്ട്. സംഭവ സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്.ദസറ ദിനത്തിൽ ദുർഗാ വിഗ്രഹ നിമജ്ജനത്തിനിടെ പാണ്ഡാന ബ്ലോക്കിലെ ആർഡ്‌ല ഗ്രാമത്തിലാണ് അപകടം നടന്നത്. വൈകുന്നേരം 6 മണിയോടെ, ആർഡ്‌ല അണക്കെട്ടിൻ്റെ കായലിൽ ദുർഗാ വിഗ്രഹങ്ങൾ നിമജ്ജനം ചെയ്യാൻ ഒരു വലിയ ജനക്കൂട്ടം തടിച്ചുകൂടി. വിഗ്രഹങ്ങൾ നിമജ്ജനം ചെയ്യാൻ ഗ്രാമത്തിൽ നിന്നുള്ള നിരവധി ആളുകൾ ട്രാക്‌ടർ ട്രോളികളിൽ എത്തിയിരുന്നു.ഈ ട്രാക്‌ടർ ട്രോളികളിൽ ചെറിയ കുട്ടികളടക്കം 30 ലധികം പേർ ഉണ്ടായിരുന്നു. ഡാമിൻ്റെ കായലിലൂടെ പോകുന്ന റോഡിൽ വച്ചാണ് ട്രാക്‌ടർ ട്രോളി മറിഞ്ഞ് അപകടം ഉണ്ടായത്. എല്ലാവരും ഉടൻ വെള്ളത്തിലേക്ക് വീഴുകയായിരുന്നു..