ഛത്തീസ്ഗഡില്‍ ഏറ്റുമുട്ടല്‍; മൂന്ന് ജവാന്‍മാര്‍ക്ക് വീരമൃത്യു

ഛത്തീസ്ഗഡില്‍ ഏറ്റുമുട്ടല്‍; മൂന്ന് ജവാന്‍മാര്‍ക്ക് വീരമൃത്യു

ഛത്തീസ്ഗഡ് :ബിജാപൂരിൽ മാവോയിസ്റ്റുകളും പൊലീസും തമ്മില്‍ ഏറ്റുമുട്ടല്‍.  ജില്ലയിലെ ഗംഗലൂരിലെ വന മേഖലയിലാണ് ഏറ്റുമുട്ടല്‍. സംഭവത്തില്‍ മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് വീര്യമൃത്യു. ഏഴ് മാവോയിസ്റ്റ് പ്രവര്‍ത്തകരെ വകവരുത്തിയതായും അധികൃതര്‍ അറിയിച്ചു.ഗംഗലൂര്‍ പ്രദേശത്തെ വനത്തില്‍ മാവോയിസ്റ്റുകള്‍ക്കായി നടത്തിയ തെരച്ചിലിനിടെ ആയിരുന്നു വെടിവയ്പ്പുണ്ടായത്. സംസ്ഥാന പോലീസിന്റെ രണ്ട് യൂണിറ്റുകളായ ഡിആര്‍ജി, സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്സ്, കോബ്ര (കമാന്‍ഡോ ബറ്റാലിയന്‍ ഫോര്‍ റെസല്യൂട്ട് ആക്ഷന്‍ - സിആര്‍പിഎഫിന്റെ എലൈറ്റ് യൂണിറ്റ്) എന്നിവയുടെ സംയുക്ത സംഘമായിരുന്നു തെരച്ചില്‍ നടത്തിയത്.