ഇ.പി.ജയരാജന്റെ ആത്മകഥയുടെ പ്രകാശനം ഇന്ന്, കണ്ണൂരിൽ

ഇ.പി.ജയരാജന്റെ ആത്മകഥയുടെ പ്രകാശനം ഇന്ന്, കണ്ണൂരിൽ

കണ്ണൂര്‍: സിപിഎം കേന്ദ്രകമ്മിറ്റിയംഗം ഇ.പി.ജയരാജന്റെ ആത്മകഥ 'ഇതാണെന്റെ ജീവിതം' ഇന്ന് വൈകിട്ട് നാലുമണിക്ക് കണ്ണൂര്‍ ടൗണ്‍സ്‌ക്വയറില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കഥാകൃത്ത് ടി.പത്മനാഭന് കൈമാറി പ്രകാശനം ചെയ്യും .സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, കെപിസിസി രാഷ്ട്രീയകാര്യസമിതി അംഗം രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി, മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എംഎല്‍എ, ഗോവ മുന്‍ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍ പിള്ള, 'മാതൃഭൂമി' മാനേജിങ് ഡയറക്ടര്‍ എം.വി. ശ്രേയാംസ് കുമാര്‍,സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിക്കും.