രാജ്യതലസ്ഥാനത്തെ നടുക്കി വൻ സ്‌ഫോടനം!8 മരണം .നിരവധിപ്പേർക്കു പരിക്ക്

രാജ്യതലസ്ഥാനത്തെ നടുക്കി വൻ സ്‌ഫോടനം!8 മരണം .നിരവധിപ്പേർക്കു പരിക്ക്

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്തെ നടുക്കി വൻ സ്‌ഫോടനം. ഡൽഹിയിലെ ചെങ്കോട്ടയ്ക്ക് സമീപം ഇന്ന് വൈകുന്നേരമാണ് വലിയ സ്ഫോടനം ഉണ്ടായത്. സ്‌ഫോടനത്തില്‍ 8 പേര്‍ മരണപ്പെടുകയും ഗുരുതരാവസ്ഥയിലുള്ള നിരവധിപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്ന് ലോക് നായക് ജയ് പ്രകാശ് നാരായൺ (എൽഎൻജെപി) ആശുപത്രിയിലെ മെഡിക്കൽ സൂപ്രണ്ട് എഎൻഐയോട് പറഞ്ഞു.സ്‌ഫോടനത്തില്‍ നാലോളം വാഹനങ്ങള്‍ കത്തിനശിച്ചു. ഇത് പ്രദേശത്ത് പരിഭ്രാന്തി സൃഷ്‌ടിച്ചിട്ടുണ്ട്. ചെങ്കോട്ടയ്‌ക്ക് അടുത്തുള്ള മെട്രോ സ്റ്റേഷൻ്റെ ഗേറ്റ് നമ്പർ 1 ന് സമീപം ഒരു കാറിൽ സ്ഫോടനം ഉണ്ടായതായാണ് വിവരം. വലിയൊരു സ്‌ഫോടനം ഉണ്ടായെന്നും തുടർന്ന് മൂന്ന് മുതൽ നാല് വരെ വാഹനങ്ങൾക്ക് തീപിടിച്ചെന്നും ഡൽഹി അഗ്നിശമന വകുപ്പ് അറിയിച്ചു.