ഡൽഹിസ്ഫോടനം: ഒരു ഡോക്ടർ കൂടി അറസ്റ്റിൽ, ഡിസം:6ന് വിവിധയിടങ്ങളിൽ സ്ഫോടനം ആസൂത്രണം ചെയ്‌തു

ഡൽഹിസ്ഫോടനം: ഒരു ഡോക്ടർ കൂടി അറസ്റ്റിൽ, ഡിസം:6ന് വിവിധയിടങ്ങളിൽ  സ്ഫോടനം ആസൂത്രണം ചെയ്‌തു

 ന്യുഡൽഹി: ദില്ലിസ്ഫോടനവുമായി ബന്ധപ്പെട്ട് ഒരു ഡോക്ടറെ കൂടി ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു.  അനന്ത്നാഗ് സ്വദേശി ഡോ. മൊഹമ്മദ് ആരിഫിനെ കാൺപൂരിൽ നിന്നാണ്കസ്റ്റഡിയിലെടുത്തത്. ഇതോടെ ഈ കേസിൽ പിടിയിലായ ഡോക്ടർമാരുടെ എണ്ണം ആറായി. നേരത്തെ കസ്റ്റഡിയിലെടുത്ത പർവ്വേസിനെ ഡൽഹിയിൽ എത്തിച്ചിട്ടുണ്ട്. ഡിസംബർ ആറിന് ചെങ്കോട്ടയടക്കം വിവിധയിടങ്ങളിൽ  സ്ഫോടനം നടത്താൻ ഉമറും കൂട്ടാളികളും ആസൂത്രണം ചെയ്തതായി റിപ്പോർട്ടുണ്ട്.ഇതിനായി ഇവർ വേറെയും വാഹനങ്ങൾ  വാങ്ങിയതായും അന്യേഷണ ഏജൻസികൾ കണ്ടെത്തിയിട്ടുണ്ട്. ഈ വിവരത്തെത്തുടർന്നാണ് ഇത് ബിജെപി സർക്കാരിന്എതിരെയുള്ള  ഭീകര നീക്കമാണെന്ന നിഗമനത്തിൽ അധികൃതർ എത്തിയത്. സ്ഫോടനവുമായി  ബന്ധപ്പെട്ട് എൻഐഎ അന്വേഷണം ഊർജിതമാക്കിയിരിക്കയാണ് .ഗൂഢാലോചനയിൽ പങ്കാളികളായ കൂടുതൽ ഡോക്ടർമാർക്കായി തിരച്ചിൽ വ്യാപിപ്പിച്ചു. ഹരിയാനയിൽ അമ്പതിലധികം പേരെ ചോദ്യം ചെയ്യലിനായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കാർ ഓടിച്ചിരുന്നത് ഉമർ തന്നെയെന്ന് ഡിഎൻഎ പരിശോധന ഫലത്തിലൂടെ സ്ഥിരീകരിച്ചുകഴിഞ്ഞിരിക്കയാണ്. . കശ്മീരിൽ അറസ്റ്റിലായ ഡോക്ടർ സജാദ് മാലിക്ക് മുസമിലിൻ്റെ സുഹൃത്താണെന്നും ഉമർ വാങ്ങിയ ചുവന്ന കാർ ഉപയോഗിച്ചിരുന്നത് മുസമീൽ ആണെന്നുമുള്ള വിവരങ്ങളാണ് പുറത്തുവരുന്നത്. വലിയ ആക്രമണത്തെക്കുറിച്ച് ഉമർ എപ്പോഴും സംസാരിച്ചിരുന്നു എന്ന് അന്വേഷണ ഏജൻസി വൃത്തങ്ങൾ പറയുന്നു. ഭീകരർക്ക് തുർക്കിയിൽ നിന്ന് സഹായം കിട്ടിയതും അന്വേഷിക്കുന്നുണ്ട്.  ഭീകരവാദ സംഘടനയായ  ജയ്ഷെ മുഹമ്മദ് നേത്രുത്വവുമായി  തുർക്കിയിൽവെച്ച്  ഉമർ അടക്കമുള്ളവ സംസാരിച്ചിരുന്നു എന്ന വിവരങ്ങളും പുറത്തുവന്നിട്ടുണ്ട് .