ഫെയ്മ മഹാരാഷ്ട്രയുടെ നേതൃത്വത്തിൽ നോർക്ക കെയർ അവബോധ ക്യാമ്പയിൻ നടന്നു

മുംബൈ: ഫെയ്മ മഹാരാഷ്ട്രയുടെ നേതൃത്വത്തിൽ, നാസിക് മലയാളി കൾച്ചറൽ അസോസിയേഷനും ദേവലാലി കേരളീയ സമാജവും സംയുക്തമായി സംഘടിപ്പിച്ച നോർക്ക കെയർ ഇൻഷുറൻസ് അവബോധ ക്യാമ്പയിൻ ഇന്ന് ദേവലാലി അയ്യപ്പ മന്ദിര ഓഡിറ്റോറിയത്തിൽ വച്ച് നടന്നു.സമാജത്തിൻ്റെ ഓണാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ഈ ക്യാമ്പയിൻ പ്രസിഡൻറ് സുരേഷ് മാരാർ ഉദ്ഘാടനം ചെയ്തു.പരിപാടിയിൽ ഫെയ്മ മഹാരാഷ്ട്ര സംസ്ഥാന പ്രസിഡൻറ് ജയപ്രകാശ് നായർ, ഫെയ്മ മഹാരാഷ്ട്ര സീനിയർ സിറ്റിസൺ ക്ലബ് ചെയർമാൻ രവീന്ദ്രൻ നായർ, NMCA പ്രസിഡൻറ് ഗോകുലം ഗോപാലകൃഷ്ണ പിള്ള എന്നിവർ സന്നിഹിതരായി.സമാജം സെക്രട്ടറി കെ.ബി. പത്മനാഭൻ, ഖജാൻജി പി.ആർ. മോഹനൻ എന്നിവർ പരിപാടി ഏകോപിപ്പിച്ചു.
ഫെയ്മ മഹാരാഷ്ട്ര നാസിക് സോൺ കൺവീനർ ജികെ ശശികുമാർ, NMCA വൈസ് പ്രസിഡൻറ് വിശ്വനാഥൻ പിള്ള എന്നിവർ ഇൻഷുറൻസ് ക്യാമ്പയിന്റെ ഭാഗമായി നോർക്ക ഐഡി കാർഡ് രജിസ്ട്രേഷനിൽ നേതൃത്വം നൽകി.