നവജാത ശിശുവിനെ വിൽക്കാൻ ശ്രമിച്ച പിതാവിനെ പിടികൂടി കോട്ടയം പൊലീസ്

നവജാത ശിശുവിനെ വിൽക്കാൻ ശ്രമിച്ച പിതാവിനെ പിടികൂടി  കോട്ടയം പൊലീസ്

കോട്ടയം: നവജാത ശിശുവിനെ വിൽക്കാൻ  ശ്രമിച്ച  പിതാവിനേയും   വാങ്ങാനെത്തിയ ആളെയും ഇടനിലക്കാരനെയും പൊലീസ് അറസ്റ്റ് ചെയ്‌തു. മൂന്ന് മാസം പ്രായമുള്ള ആൺകുഞ്ഞിനെയാണ്  50,000 രൂപയ്ക്ക്  വില്‍ക്കാനാണ് ആസാം സ്വദേശിയായ കുട്ടിയുടെ പിതാവ്   ശ്രമിച്ചതെന്ന് പൊലീസ് പറഞ്ഞു.ഈരാറ്റുപേട്ടയിൽ താമസിക്കുന്ന ഉത്തർപ്രദേശുകാരനാണ് കുഞ്ഞിനെ വാങ്ങാൻ എത്തിയത്.  കുഞ്ഞിന്‍റെ അമ്മയ്ക്ക് കുഞ്ഞിന് വില്‍ക്കുന്നതില്‍ എതിര്‍പ്പുണ്ടായിരുന്നു. അതിനാൽ വിൽപന തടയാൻ കൂടെ ജോലിചെയ്യുന്നവരെ യുവതി വിവരം അറിയിച്ചു.  തുടർന്ന് ഇവർ  പൊലീസിൽ വിവരം അറിയിക്കുകകയായിരുന്നു. അവസരോചിതമായി പൊലീസ് ഇടപെട്ടതുകൊണ്ട് വിൽപ്പന നടന്നില്ല  പിതാവ് 1000 രൂപ അഡ്വാൻസ് വാങ്ങിയതായും പോലീസ് അറിയിച്ചു.. കുഞ്ഞിൻ്റെ അമ്മയേയും കുട്ടികളെയും പൊലീസ് സുരക്ഷിതമായ സ്ഥാനത്തേക്ക് മാറ്റി.