ഭക്ഷണം കഴിക്കാത്തതിൻ്റെ പേരിൽ 6 വയസ്സുകാരന് പിതാവിൻ്റെ ക്രൂരപീഡനം :അമ്മ പോലീസിൽ പരാതിനൽകി

ഭക്ഷണം കഴിക്കാത്തതിൻ്റെ പേരിൽ 6  വയസ്സുകാരന് പിതാവിൻ്റെ  ക്രൂരപീഡനം :അമ്മ പോലീസിൽ പരാതിനൽകി

മുംബൈ: അന്ധേരിയിൽ സമയത്തിന് ഭക്ഷണം കഴിക്കാത്തതിൻ്റെ പേരിൽ  ആറ് വയസ്സുള്ള മകനെ വയറും നായയെ  കെട്ടുന്ന ബെൽറ്റും ഉപയോഗിച്ച് ക്രൂരമായി അടിച്ചുമുറിവേൽപ്പിച്ച   പിതാവിനെതിരെ ഭാരതീയ ന്യായ സാഹിത്യ (ബിഎൻഎസ്), ജുവനൈൽ ജസ്റ്റിസ് ആക്ട് എന്നിവ പ്രകാരം പോലീസ് കേസ് രജിസ്റ്റർ ചെയ്തു.കുടുംബത്തിൽ നിന്ന് വേർപിരിഞ്ഞ് താമസിക്കുന്ന അമ്മയാണ് പരാതി നൽകിയത് . 

നവംബർ 25 ന് ഭർത്താവ് താൻ മകനെ അടിച്ചു പരിക്കേൽപ്പിച്ച ശരീരത്തിലെ പാടുകൾ വീഡിയോകോളിൽ  വിളിച്ചു കാണിച്ചപ്പോഴാണ്  മകൻ അനുഭവിക്കുന്ന ക്രൂരത പരാതിക്കാരിക്ക് മനസ്സിലാകുന്നത്.നവംബർ 28 ന്, 27 വയസ്സുള്ള അമ്മ സഹർ ഗാവ് പ്രദേശത്തുള്ള വീട്ടിലെത്തിഎങ്കിലും  ആരും അവിടെ ഉണ്ടായിരുന്നില്ല. പിന്നീട് അവർ തന്റെ മകനെ അയൽപക്കത്ത് ഒരു സ്ത്രീയോടൊപ്പം കണ്ടെത്തി. ആക്രമണത്തെക്കുറിച്ച് അന്വേഷിച്ചപ്പോൾ, മുറിവുകളും ബെൽറ്റിലെ പാടുകളും ശ്രദ്ധയിൽപ്പെട്ടു, ഉടൻ തന്നെ പരാതി  സഹർ പോലീസ് സ്റ്റേഷനിലെത്തി പരാതിനൽകുകയായിരുന്നു. 

ഭർത്താവ്  പതിവായി തന്നെ പീഡിപ്പിക്കുകയും ആക്രമിക്കുകയും ചെയ്യുന്ന  കാരണം താൻ മാതാപിതാക്കളോടൊപ്പം പോകാൻ നിർബന്ധിതയായതായി  യുവതി പോലീസിനെ അറിയിച്ചു..കുട്ടിയെ തന്നോടൊപ്പം കൊണ്ടുപോകാൻ ശ്രമിച്ചപ്പോൾ അയാൾ തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി മൊഴിനൽകി .ആഴ്ചയിൽ ഒരിക്കൽ തന്നെ കാണാൻ അനുവദിച്ചു.കഴിഞ്ഞ ജൂലായ് മുതൽ ഇവർ വേർപിരിഞ്ഞാണ് കഴിയുന്നത്.പോലീസ് കേസെടുത്ത് പിതാവിനെ ചോദ്യചെയ്യാൻ വിളിപ്പിച്ചിരിക്കയാണ് .