പെരുമ്പാവൂരിൽ മകളുടെ വിവാഹത്തിന് വെച്ച 5 ലക്ഷം രൂപയുടെ സ്വർണവുമായിമുങ്ങിയ പിതാവ് കാമുകിയെ വിവാഹം ചെയ്തു

പെരുമ്പാവൂരിൽ മകളുടെ വിവാഹത്തിന് വെച്ച 5 ലക്ഷം രൂപയുടെ സ്വർണവുമായിമുങ്ങിയ പിതാവ്   കാമുകിയെ വിവാഹം ചെയ്തു

 എറണാകുളം : മകളുടെ വിവാഹത്തിന് സ്വരൂപിച്ച സ്വര്‍ണവും പണവുമായി രണ്ട്​ മാസം മുമ്പ്​ മുങ്ങിയയാൾ കാമുകിയെ വിവാഹം ചെയ്തു. വെങ്ങോല പഞ്ചായത്തിലെ തണ്ടേക്കാടാണ് സംഭവം.മകളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിച്ച പൊലീസ്, കാനഡയിൽ ജോലിയുള്ള തിരുവനന്തപുരം സ്വദേശിനിയോടൊപ്പം കഴിയുകയായിരുന്ന ഇയാളെ കണ്ടെത്തി. പൊലീസ് ഉപദേശിച്ചിട്ടും സ്ത്രീയെ പിരിയാന്‍ ഇയാൾ തയാറായില്ല.പണവും സ്വര്‍ണവും ചേർത്ത്​ അഞ്ചുലക്ഷത്തിന്‍റെ മുതലുമായി വിവാഹത്തിന് ഒരുമാസം മാത്രമുള്ളപ്പോഴാണ് ഇയാള്‍ നാടുവിട്ടത്​. നിശ്ചയിച്ചിരുന്ന പ്രകാരം വിവാഹം നടത്താന്‍ വരന്‍ തയാറായി. എന്നാല്‍, വിവാഹകര്‍മം നടത്താനെങ്കിലും എത്തണമെന്ന മകളുടെ അഭ്യര്‍ഥന അംഗീകരിക്കാന്‍ പൊലീസ് ആവശ്യപ്പെടുകയായിരുന്നു.ഇത് അയാൾ  അംഗീകരിച്ചു. ഇയാള്‍ക്കൊപ്പം കൂടിയ സ്ത്രീക്ക് കാനഡയില്‍ ഭര്‍ത്താവുണ്ടെന്നാണ് വിവരം. കമിതാക്കള്‍ തമിഴ്‌നാട്ടിലെ ക്ഷേത്രത്തില്‍വെച്ചാണ് വിവാഹിതരായെന്ന സൂചനയും പൊലീസിന് ലഭിച്ചു.