Keralam
പുന്നോൽ മാപ്പിള എൽ.പി. സ്കൂളിലെ വിദ്യാർത്ഥികൾക്ക് പുന്നോൽ മഹൽ മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ ആദരം
തലശ്ശേരി: പുന്നോൽ മാപ്പിള എൽ.പി. സ്കൂളിലെ വിദ്യാർത്ഥികൾ 2025-26 വർഷത്തെ തലശ്ശേരി സൗത്ത് ജില്ലാ കേരളാ കലോത്സവത്തിൽ മിന്നുന്ന വിജയം നേടിയതിന്റെ സന്തോഷത്തിൽ, കൂടാതെ മഹലിലെ ടെയ് ക്വോൺഡോയിൽ സംസ്ഥാന തലത്തിൽ മെഡൽ നേടിയ മുന്നു കുട്ടികളെയും പുന്നോൽ മഹൽ മുസ്ലിം ജമാഅത്ത് കമ്മിറ്റി പ്രത്യേക ചടങ്ങിൽ ആദരിച്ചു.ആദരസമ്മേളനം സൗത്ത് ജില്ലാ എ.ഇ.ഒ. ടി. പി. സുജാത ഉദ്ഘാടനം ചെയ്തു. “തലശ്ശേരി സൗത്ത് ജില്ലയിൽ ഏറ്റവും മികച്ച സ്കൂളായി വളർന്ന് വരുന്നത് പുന്നോൽ മാപ്പിള എൽ.പി. സ്കൂളാണ്,” എന്ന് അവർ ഉൽഘാടന പ്രസംഗത്തിൽ വ്യക്തമാക്കി.മാനേജർ കെ. പി. അബ്ദുൽ ഗഫൂർ അധ്യക്ഷത വഹിച്ചു. എച്ച്.എം. ശ്രീമതി ബിന്ദു ടീച്ചർ സ്വാഗതം പറഞ്ഞു. ലത ടീച്ചർ നന്ദി അർപ്പിച്ചു.അസീസ് ഹമീദ്, ബഷീർ പറക്കാട്ട്, അബൂബക്കർ, സാജിദ് ആന, ദർദാദ്, റിയാസ് പൊന്നൻ എന്നിവർ ആശംസാപ്രസംഗങ്ങൾ നടത്തി

