കായിക വിദ്യാര്‍ഥിനികളെ ഹോസ്റ്റലില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കൊല്ലം: കായിക വിദ്യാര്‍ഥിനികളെ ഹോസ്റ്റലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലത്തെ സായ് ഹോസ്റ്റലിലാണ് പത്ത്, പ്ലസ്‌ടു വിദ്യാര്‍ഥികളെ ആത്മഹത്യ ചെയ്‌ത നിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്.
തിരുവനന്തപുരം, കോഴിക്കോട് സ്വദേശികളാണ് ഇരുവരും. രാവിലെ പരിശീലനത്തിന് പോകാന്‍ സമയമായിട്ടും മുറിയില്‍ നിന്നും പുറത്തിറങ്ങാത്തതിനെ തുടര്‍ന്ന് സഹപാഠികളെത്തി വാതിലില്‍ മുട്ടി വിളിച്ചു. എന്നാല്‍ പ്രതികരണമൊന്നും ലഭിക്കാത്തതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇരുവരെയും ആത്മഹത്യ ചെയ്‌ത നിലയില്‍ കണ്ടെത്തിയത്.സംഭവത്തിന് പിന്നാലെ പൊലീസെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. കേസില്‍ അന്വേഷണം ആരംഭിച്ചു. സിറ്റി പൊലീസ് കമ്മിഷണര്‍ അടക്കം സ്ഥലത്തെത്തി പരിശോധന നടത്തി. വിദ്യാര്‍ഥികളുടെ മുറിയില്‍ നിന്നും ആത്മഹത്യ കുറിപ്പൊന്നും കണ്ടെത്താന്‍ സാധിച്ചിട്ടില്ല.