FIFA WORLD CUP2026: അവിശ്വസനീയമായ തിരിച്ചടി!! ഇംഗ്ലണ്ടിനെ തകർത്ത് അർജന്റീന വീണ്ടും ലോകകപ്പ് ഫൈനലിൽ
അറ്റ്‌ലാന്റ: സാക്ഷാൽ കാൽപന്ത് ശാസ്ത്രജ്ഞൻ ഡീഗോ മറഡോണയ്ക്ക് പോലും സാധ്യമാകാത്ത അപൂർവ്വ നേട്ടം ലയണൽ മെസ്സിക്കായി കാലം കാത്തുവെക്കുന്നു. തുടർച്ചയായ രണ്ടാം ലോകകിരീടത്തിൽ ചുംബിക്കാൻ അർജന്റീനയ്ക്ക് ഇനി ഒരേയൊരു വിജയത്തിന്റെ ദൂരം മാത്രം. അത്‌ലാന്റയിൽ അരങ്ങേറിയ കടുത്ത പോരാട്ടത്തിൽ എതിരാളികളായ ഇംഗ്ലണ്ടിനെ തകർത്താണ് അർജന്റീന ഫിഫ ലോകകപ്പിൻ്റെ ഫൈനലിലേക്ക് യോഗ്യത നേടിയത്.

തുടർച്ചയായി രണ്ടാം തവണയാണ് അർജന്റീന ലോകകപ്പിന്റെ ഫൈനലിൽ എത്തുന്നത്. 85 മിനിറ്റ് വരെ ഒരു ഗോളിന് പുറകിൽ നിന്ന് ശേഷമാണ് രണ്ട് ഗോളുകൾ തിരിച്ചടിച്ച് അർജന്റീന മത്സരം സ്വന്തമാക്കിയത്. ഇരുടീമുകളും പ്രതിരോധത്തിലേക്കൂന്നി കളിച്ച ആദ്യ പകുതി ഗോൾ രഹിതമായിരുന്നു. രണ്ടാം പകുതി തുടങ്ങി പത്ത് മിനിറ്റിനുള്ളിൽ ആന്റണി ഗോർഡനിലൂടെ ഇംഗ്ലണ്ട് ലീഡ് നേടി. വലതുവോങ്കി നിന്നുള്ള മോർഗൻ റോജസിന്റെ മികസിച്ചൊരു ക്രോസ് കൃത്യമായ ടച്ചിലൂടെ എമി മാർട്ടിനെസിനെയും മറികടന്ന് അർജന്റീനയുടെ വലകുലുക്കി.

ഗോൾ നേടിയ ശേഷം പൂർണ്ണമായും പ്രതിരോധത്തിലേക്കിറങ്ങുന്ന ഇംഗ്ലണ്ട് നിരയെയാണ് പിന്നീട് കാണാൻ കഴിഞ്ഞത്. സ്‌ട്രൈക്കറായി കളിക്കുന്ന ഇംഗ്ലണ്ട് ക്യാപ്റ്റൻ ഹാരി കെയ്‌ൻ അടക്കം പ്രതിരോധത്തിലേക്കിറങ്ങുന്ന കാഴ്ചയാണ് അറ്റ്ലാന്റ സ്റ്റേഡിയത്തിൽ കണ്ടത്. അർജന്റീനയുടെ ഗോൾ എന്നുറപ്പിച്ച രണ്ട് അവസരങ്ങൾ ജോർദാൻ പിക്ക്‌ഫോർഡ് രക്ഷപ്പെടുത്തിയതും അർജന്റീനയ്ക്ക് വിനയായി.എന്നാൽ കളിയവസാനിക്കാൻ നിമിഷങ്ങൾ ബാക്കിനിൽക്കെ എൻസോ ഫെർണാണ്ടസിലൂടെ അർജന്റീന സമനില ഗോൾ കണ്ടെത്തി. പോസ്റ്റിലേക്ക് നിരന്തരം ഷോട്ടുകൾ ഉതിർത്തുകൊണ്ടിരുന്ന എൻസോയുടെ ഗോളിന് തൊട്ടുമുൻപുള്ള ഷോട്ട് ജോർദാൻ പിക്ക്‌ഫോർഡ് തട്ടിയകറ്റിയെങ്കിലും മെസ്സി എടുത്ത കോർണറിൽ നിന്നും മികച്ചൊരു ലോങ്ങ് റേഞ്ചറിലൂടെ എൻസോ വലകുലുക്കി. കളിയവസാനിക്കാൻ മിനിറ്റുകൾ മാത്രം ബാക്കി നിൽക്കെ മെസിയുടെ ഗംഭീരമായൊരു ക്രോസിൽ നിന്നും ലൗത്താരോ മാർട്ടിനസ് അർജന്റീനയ്ക്കായി വിജയഗോൾ നേടി. ഇനി മെറ്റ്ലൈഫ് സ്റ്റേഡിയത്തിൽ ജൂൺ 19 ന് അർജന്റീന സ്പെയിനിനെ നേരിടും.
1986-ൽ മറഡോണയുടെ ‘ദൈവത്തിന്റെ കൈ’ ഗോളിന്റെ ചരിത്രപരമായ കണക്ക് തീർക്കാനിറങ്ങിയ ഇംഗ്ലണ്ടിന് കണ്ണീരോടെ മടങ്ങേണ്ടി വന്നു. വരാനിരിക്കുന്ന ആവേശകരമായ ഫൈനൽ പോരാട്ടത്തിൽ അർജന്റീന കരുത്തരായ സ്പെയിനിനെ നേരിടും. ജൂലൈ 20-ന് ഇന്ത്യൻ സമയം രാത്രി 12:30-നാണ് കലാശപ്പോരാട്ടം.

