ധനമന്ത്രി രാഷ്‌ട്രപതി ഭവനിൽ, കേന്ദ്രമന്ത്രി സഭായോഗം തുടങ്ങി
ന്യൂഡല്‍ഹി: 2026-27 കേന്ദ്ര ബജറ്റ് അവതരണത്തിനൊരുങ്ങി കേന്ദ്ര ധമന്ത്രി നിര്‍മല സീതാരാമന്‍. രാവിലെ 08:45 ഓടെ സഫ്‌ദര്‍ജങ് റോഡിലെ ഔദ്യോഗിക വസതിയി നിന്നും മന്ത്രി തന്‍റെ 9ാം ബജറ്റ് അവതരണത്തിനായി പുറപ്പെട്ടു. ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി ധനമന്ത്രിയെ അനുഗമിച്ചു. 08.50 ഓടെയാണ് മന്ത്രിമാര്‍ കർത്തവ്യ ഭവനിൽ എത്തിയത്.തുടര്‍ന്ന് ധനമന്ത്രി രാഷ്‌ട്രപതി ഭവനിലെത്തി ദൗപതി മുര്‍മുവുമായി കൂടിക്കാഴ്‌ച നടത്തി ബജറ്റ് അവതരണത്തിനുള്ള അനുമതിയും തേടി. കേന്ദ്രമന്ത്രി സഭായോഗം 10.15ന് ആരംഭിച്ചു. തുടര്‍ന്ന് രാവിലെ 11 മണിയോടെയാണ് പാര്‍ലമെന്‍റില്‍ ബജറ്റ് അവതരണം തുടങ്ങുക.നിര്‍മല സീതാരാമൻ തുടർച്ചയായ ഒമ്പതാമത്തെ ബജറ്റാണ് അവതരിപ്പിക്കാനൊരുങ്ങുന്നത്.

1959നും 1969നും ഇടയിൽ ബജറ്റ് അവതരിപ്പിച്ച മുൻ പ്രധാനമന്ത്രി മൊറാർജി ദേശായി അവതരിപ്പിച്ച 10 ബജറ്റുകളുടെ റെക്കോർഡിലേക്ക് അടുക്കുമ്പോൾ സ്വതന്ത്ര ഇന്ത്യയിൽ തുടർച്ചയായി ഏറ്റവും കൂടുതൽ ബജറ്റുകൾ അവതരിപ്പിക്കുന്ന ആദ്യ വ്യക്തിയായി നിര്‍മല സീതാരാമനും ചരിത്രം സൃഷ്‌ടിക്കും. തുടർച്ചയായി ഏറ്റവും കൂടുതൽ ബജറ്റുകൾ അവതരിപ്പിക്കുന്ന വ്യക്തി എന്ന ബഹുമതിയും സീതാരാമൻ സ്വന്തമാകും.2026-27 വർഷത്തെ ഇന്ത്യാ ഗവൺമെന്‍റ് കണക്കാക്കിയ വരവുകളുടെയും ചെലവുകളുടെയും ഒരു പ്രസ്‌താവന മന്ത്രി അവതരിപ്പിക്കും. 2003ലെ ധനകാര്യ ഉത്തരവാദിത്ത, ബജറ്റ് മാനേജ്‌മെന്‍റ് (FRBM) നിയമത്തിലെ സെക്ഷൻ 3(1) പ്രകാരമുള്ള രണ്ട് പ്രസ്‌താവനകളും ധനമന്ത്രി മേശപ്പുറത്ത് വയ്ക്കും.

