National
മെട്രോ മാളിൻ്റെ മുകൾ നിലകളിൽ വൻ തീപിടിത്തം; ലക്ഷങ്ങളുടെ നഷ്ട്ടം

ബംഗളൂരു: ഹുബ്ബള്ളിയിലെ മെട്രോ മാളിൽ വൻ തീപിടിത്തം. മറാത്ത ഗലിയിലുള്ള സുഖസാഗർ മെട്രോ മാളിൽ വ്യാഴാഴ്‌ചയാണ് തീപിടിത്തം ഉണ്ടായത്. മെട്രോ മാളിൻ്റെ അഞ്ചാമത്തെയും നാലാമത്തെയും നിലകൾ പൂർണമായും അഗ്നിക്കിരയായി.ഫയർ ഫോഴ്‌സ് സ്ഥലത്ത് എത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. നിരവധി സാധനങ്ങൾ കത്തിനശിച്ചു. മാളിനുള്ളിൽ പ്രവർത്തിച്ചിരുന്ന ചെറിയ കടകൾ, ഫർണിച്ചറുകൾ, വസ്ത്രങ്ങൾ എന്നിവ കത്തിനശിച്ചു. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്‌ടമുണ്ടായിട്ടുണ്ട്. ആളപായമൊന്നും ഉണ്ടായിട്ടില്ലെന്ന് അധികൃതര്‍ സ്ഥിരീകരിച്ചു.പൊലീസ് കമ്മിഷണർ എൻ ശശികുമാർ സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ നിരീക്ഷിച്ചു. മൂന്ന് മണിക്കൂറിലേറെയായി തുടരുന്ന തീ അണയ്ക്കാൻ അഗ്നിശമന സേനാംഗങ്ങൾ ശ്രമിക്കുന്നു .