ജോഗേശ്വരിയിലെ ബഹുനില കെട്ടിടത്തിൽ തീപ്പിടുത്തം

മുംബൈ: ജോഗേശ്വരിയിലെ ബഹുനില കെട്ടിടത്തിൽ തീപ്പിടുത്തം . തീ അണയ്ക്കാൻ നിരവധി അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി. ഇന്ന് രാവിലെ 10.51 ഓടെയാണ് നഗരത്തിലെ ജെഎൻഎസ് ബിസിനസ് സെന്ററിന്റെ മുകളിലത്തെ നിലകളിൽ തീപിടുത്തമുണ്ടായത്. ജോഗേശ്വരിയിലെ ഗാന്ധി സ്കൂളിന് സമീപമുള്ള എസ്‌വി റോഡിലാണ് കെട്ടിടം സ്ഥിതി ചെയ്യുന്നത്.സംഭവത്തിൽ ഇതുവരെ ആളപായം റിപ്പോർട്ടുചെയ്യപ്പെട്ടിട്ടില്ല . കെട്ടിടത്തിന്റെ മറ്റൊരു ഭാഗത്ത് 10-15 പേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് ഒരു സിവിൽ ഉദ്യോഗസ്ഥൻ പറഞ്ഞു. "അവർ സുരക്ഷിതരാണ്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്," അദ്ദേഹം കൂട്ടിച്ചേർത്തു.തീ നിയന്ത്രണവിധേയമാക്കാൻ കുറഞ്ഞത് 12 ഫയർ എഞ്ചിനുകളും മറ്റ് അഗ്നിശമന ഉപകരണങ്ങളും ഉപയോഗിക്കുന്നുണ്ടെന്ന് ഒരു ഫയർ ബ്രിഗേഡ് ഉദ്യോഗസ്ഥൻ പറഞ്ഞു. വിവിധ ഏജൻസികൾ സംഭവസ്ഥലത്ത് വിന്യസിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. തീപിടുത്തത്തിന് കാരണമായത് എന്താണെന്നതുൾപ്പെടെ കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കുകയാണ്
കഴിഞ്ഞ ദിവസം വാഷിയിലെ രഹേജ റെസിഡൻസിയിൽ ഉണ്ടായ തീപിടുത്തത്തിൽ ആറ് വയസ്സുള്ള പെൺകുട്ടി ഉൾപ്പെടെ നാല് പേർ മരിക്കുകയും പത്തോളം പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു .ബഹുനിലകെട്ടിടങ്ങളിൽ ആവർത്തിച്ചുണ്ടാകുന്ന ഇത്തരം തീപിടുത്തങ്ങൾ മുംബൈ നിവാസികളിൽ പരിഭ്രാന്തിസൃഷ്ടിച്ചിട്ടുണ്ട്