തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ അത്യാഹിത വിഭാഗത്തില്‍ തീപിടിത്തം

തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ  അത്യാഹിത വിഭാഗത്തില്‍ തീപിടിത്തം

തിരുവനന്തപുരം:  മെഡിക്കല്‍ കോളജില്‍ തീപിടിത്തം. മള്‍ട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിലെ  രണ്ടാം നിലയിലെ അത്യാഹിത വിഭാഗത്തിലാണ് തീപിടിത്തം ഉണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമാണ് അപകടം ഉണ്ടായത് എന്നാണ് സംശയം. 50-ഓളം രോഗികളാണ് അപകട സമയത്ത് ഇവിടെ ഉണ്ടായിരുന്നത്. അത്യാഹിത വിഭാഗത്തിലെ പോര്‍ട്ടബിള്‍ വെന്റിലേറ്റര്‍ മെഷീന്‍ കത്തിയതാണ് അപകട കാരണം എന്നാണ് വിവരം. തീപിടിത്തത്തെ തുടര്‍ന്ന് ഐസിയുവില്‍ ഉള്ള രോഗികളെയും സ്റ്റാഫിനെയും മാറ്റി.തീപിടിത്തം നിയന്ത്രണ വിധേയമായെന്ന് മെഡിക്കല്‍ കോളജ് ആശുപത്രി അധികൃതര്‍ അറിയിച്ചു. വെന്റിലേറ്ററില്‍ ഓക്‌സിജന്‍ ലീക്ക് ആയി പുക ഉയരുകയായിരുന്നു. തീ നിയന്ത്രണ വിധേയമായെങ്കിലും പുക മാത്രമാണ് നിലവിലുള്ളത്. ഇത് രോഗികള്‍ക്ക് ബുദ്ധിമുട്ടായതോടെ എല്ലാ രോഗികളേയും മാറ്റുകയായിരുന്നു. നിലവില്‍ ഒഴിപ്പിച്ച രോഗികള്‍ക്ക് വിശദ പരിശോധന നടത്തിവരികയാണ്. അപകടത്തിന് പിന്നാലെ മേയര്‍ വിവി രാജേഷ് മെഡിക്കല്‍ കോളജിലെത്തി. വെന്റിലേറ്ററിന്റെ ഉള്ളില്‍ നിന്നാണ് തീ കത്തിയതെന്നും ഉടന്‍ തന്നെ ഓക്‌സിജന്‍ കട്ട് ചെയ്തത് വലിയ അപകടം ഒഴിവാക്കിയെന്നും മേയര്‍ മാധ്യമങ്ങളോട് പറഞ്ഞു

https://www.worldm.news/national/major-fire-breaks-out-at-scb--22550