Keralam
കെനിയൻ മുൻ പ്രധാനമന്ത്രി റെയ്‌ല അമോലോ ഒഡിംഗ കേരളത്തിൽ അന്തരിച്ചു
എറണാകുളം:കെനിയൻ മുൻ പ്രധാനമന്ത്രി റെയ്‌ല അമോലോ ഒഡിംഗ കേരളത്തിൽ കൂത്താട്ടുകുളത്ത് അന്തരിച്ചു. ശ്രീധരീയം ആയുർവേദ ആശുപത്രിയിൽ കണ്ണിൻ്റെ ചികിത്സയ്ക്കായി കഴിഞ്ഞ വെള്ളിയാഴ്ച കേരളത്തിലെത്തിയ ഒടുങ്കെ ഇന്ന് പ്രഭാത സവാരിക്കിടയിൽ കുഴഞ്ഞു വീഴുകയായിരുന്നു .ഉടൻ അടുത്തുള്ള ദേവമാതാ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.കുടുംബസമേതമാണ് അദ്ദേഹം കേരളത്തിലെത്തിയിരുന്നത്.
2008 മുതൽ 2013 വരെ കെനിയയുടെ പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ച റെയ്‌ല അമോലോ ഒഡിംഗ (ജനനം: 7 ജനുവരി 1945). 1992 മുതൽ 2013 വരെ ലങ്കാറ്റ നിയോജകമണ്ഡലത്തിന്റെ പാർലമെന്റ് അംഗം (എംപി) ആയിരുന്നു അദ്ദേഹം, 2013 മുതൽ കെനിയയിലെ പ്രതിപക്ഷ നേതാവാണ്.

