"വി.ഡി. സതീശനും അലോഷ്യസ് സേവ്യറും തമ്മിൽ കൂടിക്കാഴ്ച നടന്നിരുന്നെങ്കിൽ വലിയ ക്രമസമാധാന പ്രശ്നം ഉണ്ടായേനെ"

"വി.ഡി. സതീശനും അലോഷ്യസ് സേവ്യറും തമ്മിൽ  കൂടിക്കാഴ്ച നടന്നിരുന്നെങ്കിൽ വലിയ ക്രമസമാധാന പ്രശ്നം ഉണ്ടായേനെ"

തിരുവനന്തപുരം: പ്ലീഡർ നിയമന വിവാദത്തിൽ യു.ഡി.എഫ് സർക്കാരും കെ.എസ്.യുവും തമ്മിലുള്ള ആഭ്യന്തര തർക്കങ്ങളിൽ കടുത്ത പരിഹാസവുമായി മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസ്. മുഖ്യമന്ത്രി വി.ഡി. സതീശനും കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറും തമ്മിൽ നേരിട്ട് ഒരു കൂടിക്കാഴ്ച നടന്നിരുന്നെങ്കിൽ വലിയ ക്രമസമാധാന പ്രശ്നം ഉണ്ടാകുമായിരുന്നെന്ന് റിയാസ് മാധ്യമങ്ങളോട് പറഞ്ഞു.മുഖത്തുനോക്കാൻ തയ്യാറാകാതിരുന്നതുകൊണ്ട് മാത്രമാണ് ക്രമസമാധാന പ്രശ്നം ഒഴിവായതെന്നും അതിൽ ഏറ്റവും കൂടുതൽ ആശ്വാസമുണ്ടാകുക ആഭ്യന്തര മന്ത്രിക്കാണെന്നും അദ്ദേഹം പരിഹസിച്ചു. സ്വന്തം പാർട്ടിക്കാരെയെങ്കിലും കാര്യങ്ങൾ ബോധ്യപ്പെടുത്താൻ മുഖ്യമന്ത്രിക്കാകണം എന്നും റിയാസ് കൂട്ടിച്ചേർത്തു.

പ്ലീഡര്‍ നിയമനത്തില്‍ സര്‍ക്കാരിന്റെ നയങ്ങളെ പരസ്യമായി വിമര്‍ശിച്ച കെ.എസ്.യു സംസ്ഥാന പ്രസിഡന്‍റിനോട് മുഖ്യമന്ത്രി വി.ഡി. സതീശന്‍ അതൃപ്തി പരസ്യമാക്കിയതാണ് കോൺഗ്രസിനുള്ളിൽ ഇപ്പോൾ വലിയ പോരിനിടയാക്കിയിരിക്കുന്നത്. തെറ്റുകൾ ആരുടെ ഭാഗത്തുണ്ടായാലും ചൂണ്ടിക്കാണിക്കുമെന്ന് അലോഷ്യസ് സേവ്യർ നിലപാട് എടുത്തിരുന്നു.