Keralam
കോൺഗ്രസ്സിലെ ഒരുവിഭാഗം നേതാക്കള്‍ തന്നെ ചതിച്ച് തോല്‍പ്പിച്ചെന്ന് മുന്‍ മന്ത്രി പികെ ജയലക്ഷ്മി

വയനാട് : മാനന്തവാടി മണ്ഡലത്തില്‍ തന്നെ ഒരുവിഭാഗം നേതാക്കള്‍ ചതിച്ച് തോല്‍പ്പിച്ചെന്ന് മുന്‍ മന്ത്രി പികെ ജയലക്ഷ്മി. കഴിഞ്ഞ രണ്ടു നിയമസഭാ തെരഞ്ഞെടുപ്പുകളിലും യുഡിഎഫ് സ്ഥനാർത്ഥിയായി മത്സരിച്ചപ്പോൾ വീടുകള്‍ കയറി തനിക്ക് വോട്ട് ചെയ്യരുതെന്ന് ചിലർ അഭ്യര്‍ഥിച്ചു. തന്റെ കെട്ടുകണക്കിന് പോസ്റ്ററുകള്‍ പുഴയില്‍ ഒഴുക്കിയെന്നും ഈ ചതി തനിക്ക് തിരിച്ചറിയാന്‍ കഴിഞ്ഞില്ലെന്നും ജയലക്ഷ്മി പറഞ്ഞു. ഇനി ഇത്തരം ചതികള്‍ ആവര്‍ത്തിക്കരുതെന്നും ജയലക്ഷ്മി പറഞ്ഞു. വെള്ളമുണ്ടയില്‍ നടന്ന യു.ഡി.എഫ് കണ്‍വെന്‍ഷനിലാണ് ജയലക്ഷ്മി നേതൃത്വത്തിനെതിരെ തുറന്നടിച്ചത്.താന്‍ ഇതൊക്കെ സൂചിപ്പിച്ചത് ഇനി അത്തരത്തിലുള്ള അനുഭവം യു.ഡി.എഫ് സ്ഥാനാര്‍ഥിക്ക് ഉണ്ടാകാതിരിക്കാനാണെന്നും ജയലക്ഷ്മി വ്യക്തമാക്കി.