മുന്‍മന്ത്രി വികെ ഇബ്രാഹിം കുഞ്ഞിന്‍റെ ഖബറടക്കം അൽപ്പസമയത്തിനകം

എറണാകുളം: അന്തരിച്ച മുന്‍മന്ത്രി വികെ ഇബ്രാഹിം കുഞ്ഞിന്‍റെ ഖബറടക്കം ഔദ്യോഗിക ബഹുമതികളോടെ ആലുവ ആലങ്ങാട് ജുമാ മസ്‌ജിദ് ഖബര്‍സ്ഥാനില്‍ രാവിലെ 10.30ഓടെയാണ് നടക്കും .. ഇന്നലെയാണ് കാന്‍സര്‍ ബാധിച്ച് ചികിത്സയിലായിരുന്ന വികെ ഇബ്രാഹിം കുഞ്ഞ് മരിച്ചത്. വിവരം അറിഞ്ഞ് ആശുപത്രിയിലും കളമശേരിയിലും നടന്ന പൊതുദര്‍ശനത്തില്‍ ആയിരക്കണക്കിനാളുകളാണ് അന്തിമോപചാരം അര്‍പ്പിക്കാനെത്തിയിരുന്നു.
ഇന്നലെ രാത്രിയാണ് കളമശേരിയിെല പൊതുദര്‍ശനം പൂര്‍ത്തിയാക്കി മൃതദേഹം ആലുവയിലെ വീട്ടില്‍ എത്തിച്ചിരുന്നത്. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, വ്യവസായ മന്ത്രി മന്ത്രി പി. രാജീവ് എന്നിവര്‍ ഇന്നലെയെത്തി അന്തിമോപചാരം അര്‍പ്പിച്ചു. കെസി വേണുഗോപാല്‍ പികെ കുഞ്ഞാലിക്കുട്ടി, മുനവറലി തങ്ങള്‍ തുടങ്ങിയവരും ആലുവയിലെ വീട്ടിലെത്തി. കെപിസിസി പ്രസിഡന്‍റ് ഉള്‍പ്പെടെയുള്ള മറ്റ് രാഷ്‌ട്രീയ നേതാക്കളും അന്ത്യാജ്ഞലി അര്‍പ്പിക്കാനെത്തിയിരുന്നു.