തെരഞ്ഞെടുപ്പ് പരാജയം :രാഷ്‌ട്രീയ ജീവിതം അവാനിപ്പിക്കുന്നുവെന്ന് മുൻ എംഎൽഎ ഇ എം അഗസ്‌തി

തെരഞ്ഞെടുപ്പ് പരാജയം :രാഷ്‌ട്രീയ ജീവിതം അവാനിപ്പിക്കുന്നുവെന്ന് മുൻ എംഎൽഎ ഇ എം അഗസ്‌തി

ഇടുക്കി :കട്ടപ്പന നഗരസഭയിലെ 22-ാം വാർഡിൽ നിന്നും 59 വോട്ടുകൾക്ക്  പരാജയപ്പെട്ട  മുൻ എംഎൽഎ  ഇ. എം.അഗസ്‌തി രാഷ്ട്രീയ പ്രവർത്തനം  അവസാനിപ്പിക്കുന്നു .സമൂഹ മാധ്യമത്തിലൂടെയാണ് അദ്ദേഹം ഈ കാര്യം വെളിപ്പെടുത്തിയത്. കോൺഗ്രസ് പാർട്ടിയിൽ ഇടുക്കിയിലെ മുതിർന്ന നേതാക്കളിൽ പ്രധാനിയാണ് ഇ എം ആഗസ്‌തി.1978 ൽ കട്ടപ്പന പഞ്ചായത്തംഗം, 91 ലും 96 ലും ഉുടമ്പൻചോല എംഎൽഎ, 2001 ൽ പീരുമേട് എംഎൽഎ, നിലവിൽ എഐസിസി അംഗം. ഇത്രയും പാരമ്പര്യവുമായിട്ടാണ് കട്ടപ്പന നഗരസഭയിൽ ചെയർമാൻ സ്ഥാനാർത്ഥിയായി ഇഎം ആഗസ്‌തി അങ്കത്തിന് ഇറങ്ങിയത്.

അയൽവാസികളും സുഹൃത്തുക്കളുമായ വോട്ടർമാരെല്ലാം സഹായിക്കും എന്ന് പ്രതീക്ഷയിലായിരുന്നു. എന്നാൽ ഫലം വന്നപ്പോൾ 59 വോട്ടിന് എൽഡിഎഫിലെ സി ആർ മുരളിയോട് പരാജയപ്പെട്ടു.കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ എംഎം മണിയോട് 38,000ത്തിൽ പരം വോട്ടുകൾക്ക് പരാജയപ്പെട്ടതോടെ വേളാങ്കണ്ണിയിൽ പോയി ആഗസ്‌തി തല മൊട്ടയടിച്ചിരുന്നു. ഒടുവിൽ കട്ടപ്പന മുനിസിപ്പാലിറ്റിയിലെ തോൽവിയോടെ രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിക്കാനാണ് ആഗസ്‌തിയുടെ തീരുമാനം.യുഡിഎഫിനും എൽഡിഎഫിനും എൻഡിഎയ്ക്കും ശക്തമായ മേൽക്കൈയുള്ള ഇടമായതിനാൽ ഇത്തവണ നഗരസഭയിൽ നടന്നത് വാശിയേറിയ ത്രികോണ മത്സരമാണ്. മൂന്ന് സീറ്റുകളിലേയ്‌ക്ക് മാത്രമായി എൽഡിഎഫ് ഒതുങ്ങിയപ്പോൾ പ്രധാന പ്രതിപക്ഷമായി ബിജെപി ഉയർന്ന് വന്നു. 20 സീറ്റുകൾ നേടിയിരുന്നെങ്കിൽ കേവലഭൂരിപക്ഷമെത്തുമെങ്കിലും ഒരു സീറ്റിൻ്റെ കുറവിൽ ആ സ്വപ്‌ന സാക്ഷാത്‌ക്കാരത്തിന് മുൻപിൽ നിന്ന് യുഡിഎഫിന് മടങ്ങേണ്ടി വന്നു.

ഇടുക്കിയിൽ ഇടത് പക്ഷത്തിൻ്റെ ഏറ്റവും ശക്തമായ കോട്ടയായി വിലയിരുത്തപ്പെടുന്ന മണ്ഡലമാണ് ഉടുമ്പഞ്ചോല. കഴിഞ്ഞ തവണ മണ്ഡലത്തിലെ 10 പഞ്ചായത്തുകളും നെടുംകണ്ടം ബ്ലോക്കും എൽഡിഎഫിനൊപ്പമായിരുന്നു. ഇത്തവണ ബ്ലോക്ക്‌ പഞ്ചായതും അഞ്ച് ഗ്രാമ പഞ്ചായത്തുകളും യുഡിഎഫ് പിടിച്ച് എടുത്തു.രാജകുമാരിയിൽ ഏഴ് വീതം വാർഡുകൾ നേടി ഒപ്പത്തിന് ഒപ്പം എത്തി. കഴിഞ്ഞ തവണ എംഎം മണി എംഎൽഎയുടെ മകൾ സതി കുഞ്ഞുമോൻ പ്രസിഡൻ്റായിരുന്ന രാജാക്കാട് പഞ്ചായത്തിൽ യുഡിഎഫ് ചരിത്ര വിജയമാണ് കരസ്‌തമാക്കിയത്. യുഡിഎഫ് 10, എൽഡിഎഫ് 3, സ്വാതന്ത്രൻ 1 എന്നിങ്ങനെയാണ് രാജാക്കാട്ടിലെ കക്ഷിനില.

ഇത്തവണ ബ്ലോക്ക്‌ പഞ്ചായതും അഞ്ച് ഗ്രാമ പഞ്ചായത്തുകളും യുഡിഎഫ് പിടിച്ച് എടുത്തു. കഴിഞ്ഞ തവണ കൈവിട്ട ജില്ലാ പഞ്ചായത്ത് 17 ൽ 14 ഡിവിഷനുകളും വിജയിച്ചാണ് യുഡിഎഫ് തിരിച്ചു പിടിച്ചത്.