മഹാരാഷ്ട്ര പോലീസ് ഡയറക്ടർ ജനറലായി മുൻഎൻഐഎ മേധാവി ഡോ.സദാനന്ദ് വസന്ത്ദത്തേ ചുമതലയേറ്റു

മുംബൈ :മഹാരാഷ്ട്രയിലെ ആദ്യ വനിതാ ഡിജിപി രശ്മി ശുക്ലയുടെ പിൻഗാമിയായി മഹാരാഷ്ട്ര പോലീസ് ഡയറക്ടർ ജനറലായി (ഡിജിപി) മുൻ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) മേധാവി ഡോ.സദാനന്ദ് വസന്ത്ദത്തേ ചുമതലയേറ്റു.1990 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ ദത്തെ സുപ്രീം കോടതി മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, 2026 ഡിസംബറിൽ വിരമിക്കേണ്ടതാണെങ്കിലും, രണ്ട് വർഷത്തേക്ക് ഈ സ്ഥാനത്ത് തുടരും.സംസ്ഥാന പോലീസ് മേധാവികളുടെ പ്രവർത്തനങ്ങളിൽ രാഷ്ട്രീയ ഇടപെടൽ തടയുന്നതിനായി രണ്ട് വർഷത്തേക്ക് ഡിജിപിമാരെ നിയമിക്കാൻ സുപ്രീം കോടതി നിർദ്ദേശിച്ചിരുന്നു . 2024 ജനുവരിയിൽ ഡിജിപിയായി നിയമിതയാകുമ്പോൾ ശുക്ലയ്ക്കും രണ്ട് വർഷത്തെ കാലാവധി ഉണ്ടായിരുന്നു, ഇനി അവർക്ക് ആറ് മാസം മാത്രമേ ബാക്കിയുള്ളൂ.മുമ്പ് മഹാരാഷ്ട്ര ആന്റി ടെററിസം സ്ക്വാഡിന്റെ (എടിഎസ്) മേധാവിയായി സേവനമനുഷ്ഠിച്ചദത്തെ 2020 ൽ പുതുതായി രൂപീകരിച്ച മീര ഭയന്ദർ വസായ് വിരാർ (എംബിവിവി) പോലീസ് കമ്മീഷണറേറ്റിന്റെ ആദ്യ കമ്മീഷണറും, 2020 ൽ നിലവിൽ വന്ന ജോയിന്റ് പോലീസ് കമ്മീഷണറും (ക്രമസമാധാനം) പിന്നീട് മുംബൈ നഗരത്തിലെ ക്രൈംബ്രാഞ്ചിന്റെ ജോയിന്റ് കമ്മീഷണറുമായിരുന്നു. ഡൽഹി കാർ സ്ഫോടന കേസിന്റെ അന്വേഷണത്തിന് എൻഐഎ മേധാവിയായി അടുത്തിടെ മേൽനോട്ടം വഹിച്ചിരുന്നു.ക്ലീൻ ഇമേജുള്ള ഒരു ഉദ്യോഗസ്ഥനായാണ് ഡോ.സദാനന്ദ് വസന്ത്ദത്തേ അറിയപ്പെടുന്നത്