പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ മുൻ പൊലീസ് ഉദ്യോഗസ്ഥൻ ഫിലിപ്പ് മമ്പാട് പിടിയിൽ

മലപ്പുറം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ മോട്ടിവേഷണൽ സ്‌പീക്കറും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ മുൻ പൊലീസ് ഉദ്യോഗസ്ഥൻ ഫിലിപ്പ് മമ്പാട് പിടിയിൽ. 16 വയസുകാരിയെ ലോഡ്‌ജിൽ വച്ച് പീഡിപ്പിച്ചെന്ന പരാതിയിൽ പോക്‌സോ കേസിലാണ് അറസ്‌റ്റ്. പീഡനത്തിന് ഇരയായ പെൺകുട്ടി തന്നെ ചൈൽഡ് ലൈനിൽ നൽകിയ പരാതിയെ തുടർന്നാണ് പൊലീസ് നടപടി.ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഇന്നലെ രാത്രി 10.30 ഓടെയാണ് അറസ്‌റ്റ് രേഖപ്പെടുത്തിയത്. 2022 സെപ്‌റ്റംബറിലാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. കോഴിക്കോട് ചേവായൂർ സ്വദേശിയായ 16 വയസുകാരിയാണ് പീഡനത്തിന് ഇരയായത്.പൊലീസ് കേസ് രജിസ്‌റ്റർ ചെയ്‌ത് അന്വേഷണം ആരംഭിച്ചു. തുടർന്ന് നടത്തിയ പരിശോധനകളും തെളിവെടുപ്പുകളും അടിസ്ഥാനമാക്കി പ്രതിയെ നിലമ്പൂരിൽ നിന്ന് കസ്‌റ്റഡിയിലെടുക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതും കേസിൻ്റെ മറ്റ് വശങ്ങൾ പരിശോധിക്കുന്നതുമാണ് അന്വേഷണ സംഘത്തിൻ്റെ അടുത്ത ഘട്ടമെന്നും പൊലീസ് അറിയിച്ചു. സോഷ്യല്‍ മീഡിയയില്‍ നിരവധി വീഡിയോകള്‍ പങ്കുവയ്‌ക്കുന്നയാളാണ് ഫിലിപ്പ് മമ്പാട്.