Maharashtra
സൗജന്യ ലൈഫ് സർട്ടിഫിക്കേറ്റ് ക്യാമ്പ് -പൂനെയിൽ തുടക്കമായി
പൂണെ : കേന്ദ്ര സർക്കാരിൻ്റെ പെൻഷൻ തുടർച്ചയ്‌ക്കായി രാജ്യത്തൊട്ടാകെ ഒരുമാസം നീണ്ടുനിൽക്കുന്ന 'സൗജന്യ ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കേറ്റ് 'ക്യാമ്പിന് പൂനെയിൽ തുടക്കമായി. പൂനയുടെ വിവിധ ടെലിഫോൺ എക്സ്ചേഞ്ചിലും പോസ്റ്റ് ഓഫീസിലുമായി നടക്കുന്ന ക്യാമ്പ് നവംബർ 30 ന് സമാപിക്കും. ഓൺലൈനിൽ 'ജീവൻ പ്രമാൺ പത്ര്' സമർപ്പിക്കുവാൻ ആധാർ കാർഡ്,പി.പി.ഒ. നമ്പർ, പെൻഷൻ അക്കൗണ്ട് നമ്പർ, മൊബൈൽ നമ്പർ എന്നിവയുമായി ക്യാമ്പിൽ എത്തണം. കിടപ്പ് രോഗികൾക്ക് അറിയിച്ചാൽ വീട്ടിൽ ചെന്നും സൗജന്യമായി ചെയ്തു കൊടുക്കുമെന്ന് ആൾ ഇന്ത്യ സെൻട്രൽ ഗവൺമെൻറ് പെൻഷനേഴ്സ് അസോസിയേഷൻ ഓർഗനൈസിങ് സെക്രട്ടറി രമേഷ് അമ്പലപ്പുഴ അറിയിച്ചു. ക്യാമ്പിന്റെ സ്ഥല വിവരങ്ങളും സമയവും അറിയുവാൻ 9422012128 എന്ന നമ്പറിൽ അദ്ദേഹത്തെ ബന്ധപ്പെടാവുന്നതാണ്.

