യുവതിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ , മൂന്ന് പേർ അറസ്റ്റിൽ

ബെംഗളൂരു: വെസ്റ്റ് ബംഗാൾ സ്വദേശിനിയെ കൂട്ടബലാത്സംഗം ചെയ്ത ശേഷം മോഷണം നടത്തിയ സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. ചൊവ്വാഴ്ച രാത്രി 9 മണിയോടെയാണ് ക്രൂരമായ കുറ്റകൃത്യം നടന്നത്.യുവതി താമസിച്ചിരുന്ന വീട്ടിൽ അതിക്രമിച്ച് കയറിയ അഞ്ചംഗ സംഘം ലൈംഗികമായി പീഡിപ്പിച്ച ശേഷം വീട് കൊള്ളയടിക്കുകയായിരുന്നു.ഈ സമയത്ത് യുവതിയെക്കൂടാതെ മറ്റൊരു സ്ത്രീയും രണ്ട് കുട്ടികളും വീട്ടിലുണ്ടായിരുന്നു. അക്രമികൾ യുവതിയുടെ രണ്ട് മൊബൈൽ ഫോണുകളും 25,000 രൂപയും മോഷ്ടിച്ചു. പ്രദേശവാസികളായ അക്രമികളിൽ മൂന്ന് പേർ നിലവിൽ പോലീസ് കസ്റ്റഡിയിലാണ്.രണ്ട് പേർ ഒളിവിലാണെന്നും ഇവർക്കായുള്ള തിരച്ചിൽ ഊർജിതമാക്കിയെന്നും പോലീസ് അറിയിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നതിനായി ഡി.എസ്.പി.യുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചിട്ടുണ്ട്. ബലാത്സംഗം, കവർച്ച തുടങ്ങിയ കുറ്റകൃത്യങ്ങൾക്കാണ് നിലവിൽ കേസെടുത്തിട്ടുള്ളത്.