National
വായ്പാ തിരിച്ചടവിന്റെ പേരിൽ വിളിച്ചു വരുത്തി; യുവതിയെ പീഡിപ്പിച്ചു:നാല് പേർ അറസ്റ്റിൽ

ബെംഗളൂരു: കർണാടകയിലെ കൊപ്പളയിൽ 36 വയസ്സുള്ള യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി. വായ്പ വാങ്ങിയ പണം തിരികെ നൽകാനെന്ന പേരിൽ വിളിച്ചു വരുത്തിയാണ് നാല് പേർ ചേർന്ന് യുവതിയെ ഈ ക്രൂരകൃത്യത്തിന് ഇരയാക്കിയത്. മദ്യം നൽകി ബോധരഹിതയാക്കിയ ശേഷമായിരുന്നു കൂട്ടബലാത്സംഗം നടന്നത്.യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കൊപ്പള പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ ഒരു സുഹൃത്ത് ഉൾപ്പെടെ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മറ്റ് പ്രതികളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല.