ഡോംബിവലി ഈസ്റ്റ്, ഗാർഡൻ സിറ്റി റസിഡൻസ് ലോഡ് അയ്യപ്പപൂജ സമിതിയുടെ മണ്ഡലപൂജ മഹോത്സവം

മുംബൈ: ഡോംബിവലി ഈസ്റ്റ് ഗാർഡൻ സിറ്റി റസിഡൻസ് ലോഡ് അയ്യപ്പപൂജ സമിതിയുടെ രണ്ടാമത് മണ്ഡലപൂജ മഹോത്സവം നാളെ (ഡിസംബർ 13, ശനി) റൺവാൾ സ്മാർട്ട് സിറ്റിയിൽ( cluster 4,Phase2,Opp.Ryan International School) വെച്ച് നടക്കും.അയ്യപ്പ പൂജ ചടങ്ങുകൾക്ക് വാസുദേവൻ നമ്പൂതിരിപ്പാട് (ഭട്ടതിരി മന) കാർമ്മികത്വം വഹിക്കും.
രാവിലെ 5,30 ന് ഗണപതി ഹോമം, 7മണിക്ക് സ്ഥാപന,8 മണിക്ക് ഉഷപൂജ,9 മണിക്ക് ഗുരുസ്വാമി ശിവശങ്കരൻ നായരുടെ നേതൃത്ത്വത്തിൽ അയ്യപ്പ സഹസ്രനാമാർചന, 10.30ന് റൺവാൾ മൈ സിറ്റി വനിതാ വിഭാഗത്തിൻ്റെ നാരായണീയം.ഉച്ചയ്ക്ക് 12.05 ന് അനൂപ് നമ്പ്യാർ(ധർമ്മ ശാസ്താസമിതിയുടെ നാമ സങ്കീർത്തനം (ഭജൻ).12.15 ന് ദീപം,ധൂപം,നിവേദ്യം,ഉച്ചപൂജ.12.30 ന് മഹാപ്രസാദം.വൈകുന്നേരം 5.30 ന് ഘോഷയാത്ര.
,വൈകുന്നേരം 7മണിക്ക് കൃഷ്ണകുമാർ നമ്പൂതിരിയുടെ നേതൃത്വത്തിൽ ഓംകാരം ഡിവോഷണൽ ഗ്രൂപ്പിൻ്റെ ശ്രീ അയ്യപ്പ ഭക്തി ഗാന സുധ. രാത്രി 9 മണിക്ക് മഹാധീപാരാധന,9:15ന് എഡ്യുക്കേഷണൽ മെറിറ്റ് അവാർഡ് വിതരണം. 9:30ന് അത്താഴപൂജ. തുടർന്ന് 10 മണിക്കുള്ള ഹരിവരാസനത്തോടെ പൂജാമഹോത്സവം സമാപിക്കും .