നാദസ്വരത്തിൽ നാദവിസ്മയം തീർത്ത് നെടുംകുന്നം ഗോകുൽദാസും സംഘവും

പൂണെ:  മണ്ഢലകാല മഹോത്സവത്തോടനുബന്ധിച്ച് ഹഡപ്സർ അയ്യപ്പൻ - ദേവി ക്ഷേത്രത്തിൽ ഇന്നലെ ദീപാരാധനയ്ക്ക്‌ ശേഷം   നെടുംകുന്നം ഗോകുൽദാസും സംഘവും അവതരിപ്പിച്ച ഭക്തജിസാന്ദ്രമായ 'നാദസംഗമം 'ഫ്യൂഷൻ പരിപാടി സംഗീതാസ്വാദകർക്ക് വ്യത്യസ്തമായ ഒരനുഭവമായി മാറി. ഭക്തരുടെ ആവശ്യപ്രകാരം ഇത്  രണ്ടാംതവണയാണ് പരിപാടി അരങ്ങേറിയതെങ്കിലും അവതരണത്തിൻ്റെ വ്യത്യസ്തതകൊണ്ട് പ്രേക്ഷകരിൽ നവ്യാനുഭവമാക്കിമാറ്റാൻ സംഗീത സംഘത്തിന് സാധിച്ചുവെന്ന് പരിപാടി കണ്ടവർ അഭിപ്രായപ്പെട്ടു.  

കേട്ടപാട്ടുകൾ വയലിനിന്റെയും കീബോർഡിന്റെയും തവിലിന്റെയും തബലയുടെയും അകമ്പടിയിൽ  പുതുമപകർന്നപ്പോൾ പ്രേക്ഷകർ ആനന്ദത്തിലാറാടി ഒരുമിച്ചുചേർന്നു പാടുകയായിരുന്നു.

യുവകലാപ്രതിഭ നെടുംകുന്നം ഗോകുൽദാസ് (നാദസ്വരം) സന്തോഷ് തോട്ടക്കാട് (തവിൽ) സതീഷ് കൃഷ്ണ (വയലിൻ) മധുസുദൻ പിള്ള, പൂണെ(തബല) ബോബൻ, പൂണെ (കീബോർഡ്) ശശി നമ്പ്യാർ (ജിപ്സി) എന്നിവരാണ് നാദവിസ്മയം ഒരുക്കിയത്.  

ഹഡപ്സർ അയ്യപ്പൻ - ദേവി ക്ഷേത്രത്തിലെ വനിത ഭക്തജനസംഘമാണ്, ഈ ഗംഭീര പരിപാടിയും ശേഷം നടന്ന ലഘുഭക്ഷണവും ഭഗവത് തൃപ്പാദത്തിലേക്ക് സമർപ്പിച്ചത്.