Keralam
സര്‍ക്കാര്‍ വാക്ക് പാലിച്ചില്ല; സമരം കടുപ്പിക്കാനൊരുങ്ങി ഡോക്റ്റർമാർ, ഇന്ന് മുതല്‍ ബഹിഷ്‌കരണം

തിരുവനന്തപുരം: സര്‍ക്കാര്‍ ഉറപ്പുകള്‍ പാലിക്കാത്തതിനെ തുടര്‍ന്ന് വീണ്ടും സമരം കടുപ്പിക്കാനൊരുങ്ങി മെഡിക്കല്‍ ഡോക്‌ടര്‍മാരുടെ സംഘടന. ഇന്ന് മുതല്‍ അനിശ്ചിതകാല ബഹിഷ്‌കരണവും അനിശ്ചിതകാല ഒപി ബഹിഷ്‌കരണവും അധ്യാപന ബഹിഷ്‌കരണവും ആരംഭിക്കുമെന്ന് കെജിഎംസിറ്റിഎ പറഞ്ഞു. അതേസമയം അത്യാഹിത വിഭാഗം, ലേബര്‍ റൂം, ഐസിയു, ഐപി, മറ്റ് അടിയന്തര ശസ്‌ത്രക്രിയകള്‍, പോസ്‌റ്റ്‌മോര്‍ട്ടം എന്നിവയുണ്ടാകുമെന്നും സംഘടന അറിയിച്ചു.എല്ലാ മെഡിക്കല്‍ കോളജിലും ഇന്ന് പ്രതിഷേധ ധര്‍ണ സംഘടിപ്പിക്കും. സമരം ശക്തമാക്കുന്നതിന്‍റെ ഭാഗമായി ഫെബ്രുവരി 19ന് സെക്രട്ടേറിയറ്റിന് മുന്നില്‍ ധര്‍ണയും നടത്തും. 19 മുതല്‍ അനിശ്ചിതകാലത്തേക്ക് അടിയന്തരമല്ലാത്ത ശസ്‌ത്രക്രിയകളും നിര്‍ത്തും. ഫ്രെബ്രുവരി 26 മുതല്‍ പരീക്ഷാ ജോലികളും ബഹിഷ്‌കരിക്കാനാണ് സംഘടനാ തീരുമാനം